വിദ്യാർഥികൾക്ക് കുട വിതരണം ചെയ്തു

പുനലൂർ: ആര്യങ്കാവ് സഹകരണ ബാങ്ക് നടപ്പാക്കുന്ന ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ നാലു പൊതുവിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്ക് കുട വിതരണം ചെയ്തു. നെടുമ്പാറ, കഴുതുരുട്ടി, അച്ചൻകോവിൽ, ആര്യങ്കാവ് എന്നിവിടങ്ങളിലെ കുട്ടികൾക്കാണ് നൽകിയത്. ബാങ്ക് പ്രസിഡൻറ് പി.ബി. അനിൽമോൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഭരണസമിതി അംഗങ്ങളായ എന്‍. രാജേന്ദ്രൻനായർ, കെ.കെ. സരസൻ, പി. രാജലേഖ, സീമസന്തോഷ്, പ്രഥമാധ്യാപകരായ ജെർമിലിൽ, ബീന, മുഹമ്മദ് ബൂസരി, സുധാകരൻ എന്നിവർ സംസാരിച്ചു. ആദരിക്കലും പഠനോപകരണ വിതരണവും പുനലൂർ: തൊളിക്കോട് എന്‍.എസ്.എസ് കരയോഗം വാർഷികാഘോഷവും ആദരിക്കലും പഠനോപകരണ വിതരണവും നടത്തി. വാർഷികം പുനലൂർ എസ്.ഐ ജെ. രാജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കരിക്കത്തിൽ പ്രസേനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. രാജശേഖരൻ, കെ.ആർ. ഗോപിനാഥൻ നായർ, ഡോ.ആനന്ദ് എസ്. ഉണ്ണിത്താൻ, പി. കൃഷ്ണൻകുട്ടി, ജി. ജയപ്രകാശ്, സി. സുരേഷ്നായർ എന്നിവർ സംസാരിച്ചു. സിവിൽ സർവിസ് ഉന്നത വിജയം നേടിയ സുശ്രീയെ പ്രസിഡൻറ് പൊന്നാടയണിയിച്ചാദരിച്ചു. പുനലൂർ മേഖലക്ക് മികച്ച വിജയം പുനലൂർ: ദക്ഷിണ കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് പ്രഥമ ഗ്രേഡിങ് സംവിധാനത്തിൽ നടത്തിയ പൊതുപരീക്ഷയിൽ പുനലൂർ മേഖലക്ക് മികച്ച ജയം. 98 ശതമാനം വിദ്യാർഥികൾ വിജയിച്ചു. 59 മേഖലകളിൽ ഒന്നാംസ്ഥാനം പുനലൂരിനാണ്. ഉന്നതവിജയം നേടിയവരെ മേഖല പ്രസിഡൻറ് തടിക്കാട് ശിഹാബുദ്ദീൻ മഅ്ദനി, കൺവീനർ എ.എം. ബഷീർ മൗലവി, സെക്രട്ടറി അബ്ദുൽ റഊഫ് മന്നാനി എന്നിവർ അനുമോദിച്ചു. ബോർഡി​െൻറ ചരിത്രത്തിലാദ്യമായി പരീക്ഷക്ക് ഡിജിറ്റൽ സംവിധാനം നടപ്പാക്കാൻ പുനലൂർ മേഖലക്ക് കഴിഞ്ഞിട്ടുണ്ട്. ഫലം www.dklmpunalur.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സേ പരീക്ഷക്കുള്ള അപേക്ഷകൾ 17ന് മുമ്പ് മേഖലാ കൺവീനറെ എൽപിക്കണം. സേ പരീക്ഷ സ​െൻററും തിയതീയും പിന്നീട് അറിയിക്കും. അടുത്ത അധ്യയനവർഷ ക്ലാസുകൾ 24ന് എല്ലാ മദ്റസകളിലും പ്രവേശനത്തോടെ തുടങ്ങണമെന്നും ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.