ശാസ്​താംകോട്ട ആസ്ഥാനമായി പൊലീസ്​ സബ്​ ഡിവിഷൻ ഉടൻ

ശാസ്താംകോട്ട: നാല് പൊലീസ് സ്റ്റേഷനുകളെ ഉൾപ്പെടുത്തി ശാസ്താംകോട്ട ആസ്ഥാനമായി പുതിയ പൊലീസ് സബ് ഡിവിഷൻ ഉടൻ രൂപവത്കരിക്കും. സംസ്ഥാനത്ത് പുതുതായി 60 പൊലീസ് സബ് ഡിവിഷനുകൾ അനുവദിക്കുന്നതി​െൻറ ഭാഗമായാണ് കുന്നത്തൂർ താലൂക്ക് ആസ്ഥാനത്ത് ഡിവൈ.എസ്.പി ഒാഫിസ് തുടങ്ങുന്നതെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കൊല്ലം റൂറൽ പൊലീസ് ജില്ലയിൽ വരുന്ന ശൂരനാട്, ശാസ്താംകോട്ട, കിഴക്കേകല്ലട, കുണ്ടറ പൊലീസ് സ്റ്റേഷനുകളാണ് പുതിയ സബ്ഡിവിഷൻ പരിധിയിൽ വരിക. ഇൗ നാല് സ്റ്റേഷനുകളിലും ഇതോടെ സ്റ്റേഷൻ ഹൗസ് ഒാഫിസർ ചുമതലയിൽ ഇൻസ്പെക്ടർമാർ എത്തും. നിലവിൽ ശാസ്താംകോട്ട, കുണ്ടറ സ്റ്റേഷനുകളിൽ പൊലീസ് ഇൻസ്പെക്ടർമാർക്കും ശൂരനാട്ടും കിഴക്കേകല്ലടയിലും സബ് ഇൻസ്പെക്ടർമാർക്കുമാണ് സ്റ്റേഷൻ ഹൗസ് ഒാഫിസർമാരുടെ ചുമതല. പുതിയ സബ്ഡിവിഷനുകൾ നിലവിൽ വരുന്നതോടെ കൊല്ലം റൂറൽ ജില്ലയിലെ കൊട്ടാരക്കര െപാലീസ് സ്റ്റേഷനിലെ ഹൗസ് ഒാഫിസറുടെ പദവിയിലെത്തുക ഡിവൈ.എസ്.പിയാണ്. നിലവിൽ ഇൻസ്പെക്ടർക്കാണ് ഇവിടെ ചുമതല. ശാസ്താംകോട്ടയിൽ ആരംഭിക്കാനിരിക്കുന്ന പൊലീസ് സബ് ഡിവിഷ​െൻറ ആസ്ഥാനം കുണ്ടറക്ക് കൊണ്ടുപോകാനുള്ള നീക്കവും ഇതിനിടെ സജീവമായി. കൊട്ടാരക്കര സബ് ഡിവിഷൻ ആസ്ഥാനത്തുനിന്ന് അധികം അകലെയല്ലാത്തതിനാൽ ഇൗ നീക്കത്തിന് ഉദ്യോഗസ്ഥതലത്തിലെ പിന്തുണയില്ലെന്നും അറിയുന്നു. സൗജന്യ രോഗനിർണയ ക്യാമ്പ് െകാല്ലം: പന്മന ആശ്രമത്തിൽ സൗജന്യ രോഗനിർണയ ക്യാമ്പ് നടക്കും. ഡോ. ശ്രീജിത്ത് ആർ. വേണു ഇൗമാസം 10, 24 തീയതികളിൽ രാവിലെ ആറുമുതൽ ഉച്ചക്ക് 12 വരെ പന്മന ആശ്രമത്തിൽ രോഗികളെ പരിശോധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.