പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ വിതരണവും നടത്തി

കരുനാഗപ്പള്ളി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ വിതരണവും നടത്തി. ടൗണ്‍ ക്ലബിൽ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം. ശോഭന ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് പ്രസിഡൻറ് ജലീല്‍ കോട്ടക്കര അധ്യക്ഷത വഹിച്ചു. എ. സിദ്ദിഖ്, സൈനുദ്ദീന്‍ തഴവാശേരി, കണ്ണാടിയില്‍ നസീര്‍, എ.എ. അസീസ് അല്‍മനാര്‍, സി.എം. ഷംസുദ്ദീന്‍ ആദിനാട്, മജീദ് മാരാരിത്തോട്ടം, ആര്‍. രാജേഷ്, എച്ച്. സലാഹുദ്ദീന്‍, ഷൈലേശ്വരന്‍, സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സ്ഥാപനങ്ങളില്‍നിന്നുള്ള വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. മലിനീകരണ നിയന്ത്രണ പുരസ്കാരം തൃക്കടവൂർ സാമൂഹികാരോഗ്യകേന്ദ്രത്തിന് കൊല്ലം: മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും കാര്യക്ഷമമായി പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ 'കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ പുരസ്കാരം' കൊല്ലം തൃക്കടവൂർ സാമൂഹികാരോഗ്യകേന്ദ്രം നേടി. മന്ത്രി കെ.കെ. ഷൈലജനിന്ന് സാമൂഹികാരോഗ്യേകന്ദ്രം മെഡിക്കൽ ഒാഫിസർ ഡോ. ലസിത ഹരി പുരസ്കാരം ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.