പോസ്​റ്റ്​ ഒാഫിസ്​ റിട്ട. ക്ലര്‍ക്ക്​ കിണറ്റില്‍ മരിച്ചനിലയില്‍ പെന്‍ഷൻ കിട്ടാത്തതിൽ മനംനൊന്ത്​ ആത്മഹത്യ ചെയ്​തെന്ന്​ സൂചന

വെള്ളറട. പോസ്റ്റ് ഒാഫിസ് റിട്ട. ക്ലര്‍ക്കിനെ കിണറ്റില്‍ മരിച്ചനിലയില്‍ കെണ്ടത്തി. ആനപ്പാറ പള്ളിവിള രാജാകോട്ടേജില്‍ സുധാകരന്‍ നാടാര്‍ (85) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പെന്‍ഷന്‍ വാങ്ങാന്‍ പോയെങ്കിലും സമരം കാരണം പോസ്റ്റ് ഒാഫിസ് തുറന്നിരുന്നില്ല. വൈകുന്നേരം സുധാകരന്‍ നാടാരുടെ ഭാര്യ ബേബി വെള്ളറട പൊലീസിൽ പരാതി നല്‍കി. വ്യാഴാഴ്ച രാവിലെ 11ന് കോവില്ലൂരിന് സമീപം മാംപ്പാറ എസ്റ്റേറ്റിലെ കിണറ്റിലാണ് മൃതദേഹം കെണ്ടത്തിയത്. പേരേക്കോണം സ്വദേശി ചന്ദ്രകുമാറി​െൻറ ഉടമസ്ഥതയിലുള്ളതാണ് മാംപ്പാറ എസ്റ്റേറ്റ്. എസ്റ്റേറ്റില്‍ സുധാകരന്‍ നാടാര്‍ 12 വര്‍ഷം വാച്ചറായി ജോലിനോക്കിയിരുന്നു. ഹൃദ്രോഗം ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് മാസമായി വാച്ചര്‍പണി ഉപേക്ഷിച്ചു. 12 ഏക്കറില്‍ അധികം ചുറ്റളവുള്ളതാണ് എസ്റ്റേറ്റ്. സുധാകരന്‍ നാടാരെ കാണാതായ ദിവസവും കഴിഞ്ഞദിവസവും മക്കളും ബന്ധുക്കളും എസ്റ്റേറ്റിലെ മുഴുവന്‍ പ്രദേശവും അരിച്ചുെപറുക്കി അേന്വഷിച്ചിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വ്യാഴാഴ്ച എസ്റ്റേറ്റില്‍ പണിക്ക് നിന്ന തൊഴിലാളികള്‍ കുടിവെള്ളമെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. നെയ്യാര്‍ഡാമില്‍ നിന്നെത്തിയ അഗ്നിശമനസേനാ ജീവനക്കാരാണ് മൃതദേഹം കരക്കെടുത്തത്. ഹൃദ്രോഗം ബാധിച്ചതിനെ തുടർന്ന് രണ്ടുമാസമായി സുധാകരന്‍ നാടാര്‍ എസ്‌റ്റേറ്റില്‍ പോകാറേയിെല്ലന്ന് ഭാര്യ ബേബി പറഞ്ഞു. കഴിഞ്ഞമാസം 31ന് പോസ്റ്റോഫിസിൽ നിന്ന് പെന്‍ഷന്‍ കിട്ടേണ്ടിയിരുന്നു. പോസ്റ്റ് ഒാഫിസ് ജീവനക്കാര്‍ സമരത്തിലായതിനാല്‍ മരുന്ന് വങ്ങാൻ കാശിെല്ലന്ന് പറഞ്ഞ് സങ്കടപ്പെട്ടിരുന്നെന്നും ബേബി പറഞ്ഞു. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മക്കൾ: ബേബീസരോജം, പരേതനായ സോമശേഖരന്‍, പ്രമീള, ഗോഡ് വിന്‍രാജ്. മരുമക്കൾ: സൈമണ്‍, സൗത, പ്രഭാകരന്‍, പുഷ്പലത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.