മോഹനൻപിള്ളക്ക്​ സായീശത്തിൽ അഭയം

കരുനാഗപ്പള്ളി: രോഗം ഭേദമായിട്ടും ആശുപത്രിയിൽനിന്ന് പോകാൻ ഇടമില്ലാത്ത മോഹനൻപിള്ളക്ക് ചങ്ങൻകുളങ്ങര സായീശം വൃദ്ധസദനം അഭയമായി. 65കാരനായ മോഹനൻപിള്ളയുടെ ദുരവസ്ഥ സംബന്ധിച്ച 'മാധ്യമം' വാർത്തയെതുടർന്ന് വൃദ്ധസദനം സെക്രട്ടറി കെ.ജി. രാജീവനും കൺവീനർ മഹാദേവനും നെഞ്ചുരോഗ ആശുപത്രിയിലെത്തി സംരക്ഷണചുമതല ഏറ്റെടുക്കാമെന്ന് അറിയിക്കുകയായിരുന്നു. മെഡിക്കൽ ഓഫിസർ ഡോ. സി.എൻ. നഹാസി​െൻറ സാന്നിധ്യത്തിൽ മോഹനൻപിള്ളയുടെ സംരക്ഷണം സായീശം പ്രവർത്തകർ ഏറ്റെടുത്തു. ആശുപത്രി നഴ്സിങ് സൂപ്രണ്ട് ദേവയാനി കല്ലേൻ, ഹെഡ്നഴ്സ് കല, സ്റ്റാഫ് നഴ്സ് ഫെബിൻ, റേഡിയോഗ്രാഫർ ജയരാജ് എന്നിവരും സന്നിഹിതരായി. ക്ഷയരോഗം ബാധിച്ച് ആറുമാസമായി ചികിത്സയിലിരുന്ന വയോധികന് അസുഖം ഭേദമായെങ്കിലും പോകാൻ വീടോ സംരക്ഷിക്കാൻ ബന്ധുക്കളോ ഇല്ലാത്തത് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് 'മാധ്യമം' വാർത്ത നൽകിയത്. ചവറ തെക്കുംഭാഗം സ്വദേശിയാണ് മോഹനൻപിള്ള. വാർധക്യത്തില്‍ ഒറ്റപ്പെട്ട ദമ്പതികള്‍ക്ക് ഗാന്ധിഭവന്‍ അഭയമേകി പത്തനാപുരം: സംരക്ഷിക്കാൻ ആളില്ലാതെ വാർധക്യത്തില്‍ ഒറ്റപ്പെട്ട ദമ്പതികള്‍ക്ക് ഗാന്ധിഭവന്‍ അഭയമേകി. കൊല്ലം നെടുമ്പന കുരീപ്പള്ളി മേലെവിള പുത്തന്‍വീട്ടില്‍ പാപ്പച്ചന്‍ (82), ഏലിയാമ്മ (78) എന്നിവരെയാണ് ഗാന്ധിഭവനിൽ പ്രവേശിപ്പിച്ചത്. പാപ്പച്ചന്‍-ഏലിയാമ്മ ദമ്പതികള്‍ക്ക് മക്കളില്ല. കൂലിപ്പണിക്കാരായ ഇവര്‍ വാർധക്യസഹജമായ അസുഖങ്ങള്‍ മൂലം അവശനിലയിലായതോടെ ചികിത്സക്കും മറ്റുമായി സ്വന്തമായുണ്ടായിരുന്ന സ്ഥലവും വീടും വിറ്റു. അസുഖങ്ങള്‍ക്കൊപ്പം ഏലിയാമ്മക്ക് ഓര്‍മക്കുറവും ഉണ്ട്. സഹോദരങ്ങള്‍ക്കും സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇളമ്പൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജലജ ഗോപാലി​െൻറ ശിപാര്‍ശപ്രകാരം ഗാന്ധിഭവനിലെത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.