ട്രോളിങ്​ നിരോധനം എല്ലാ യാനങ്ങൾക്കും ബാധകമാക്കണമെന്ന്​ ബോട്ടുടമകൾ

കൊല്ലം: മഴക്കാല ട്രോളിങ് നിരോധനം 10 എച്ച്.പിക്ക് മുകളിൽ എൻജിൻ ഉപയോഗിക്കുന്ന എല്ലാ യാനങ്ങൾക്കും ബാധകമാക്കണമെന്ന് ഫിഷിങ് ബോട്ട് ഒാപറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 3800 യന്ത്രവത്കൃത ബോട്ടുകൾ മാത്രമാണ് ട്രോളിങ് നിരോധന കാലയളവിൽ കടലിൽ പോകാതിരിക്കുന്നത്. 280 മുതൽ 500 എച്ച്.പി വരെ എൻജിൻ ശേഷിയുള്ള 'കപ്പൽ വള്ളങ്ങൾ' ഇൗ കാലയളവിൽ മത്സ്യബന്ധനം നടത്തുന്നു. 34,000ത്തോളം യാനങ്ങളാണ് റിങ്സീൻ അടക്കമുള്ള വലകൾ ഉപയോഗിച്ച് കേരളത്തി​െൻറ തീരക്കടലിൽ മത്സ്യബന്ധനം നടത്തുന്നത്. മത്സ്യസമ്പത്ത് സംരക്ഷിക്കാനെന്ന ലക്ഷ്യേത്താെട നടത്തുന്ന ട്രോളിങ് നിരോധനം 30ാം വർഷത്തിലെത്തുേമ്പാഴും ഇതുകൊണ്ട് എന്ത് ഗുണമാണുള്ളതെന്ന് പരിശോധിക്കാൻ സർക്കാർ തയാറാകണം. സി.എം.എഫ്.ആർ.െഎ റിേപ്പാർട്ട് പ്രകാരം മഴക്കാലത്ത് പ്രജനനം നടത്തുന്ന മത്സ‍്യം മത്തിയാണ്. ഉപരിതല മത്സ്യമായ ഇതി​െൻറ പ്രജനനത്തിന് കടലി​െൻറ അടിത്തട്ടിലെ മത്സ്യം പിടിക്കുന്ന േട്രാളിങ് ബോട്ടുകൾ ഭീഷണിയല്ല. മത്സ്യസമ്പത്തി​െൻറ സംരക്ഷണത്തിന് ഉപരിതല മത്സ്യങ്ങൾ പ്രജനനം നടത്തുന്ന കാലയവളവിൽ വള്ളങ്ങളേയും അടിത്തട്ടിലെ മത്സ്യങ്ങൾ പ്രജനനം നടത്തുന്ന മാസങ്ങളിൽ ട്രോളിങ് ബോട്ടുകളേയും കടലിൽ നിരോധിക്കണം. ഇക്കാര്യം ശാസ്തീയമായി സി.എം.എഫ്.ആർ.െഎ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, പരമ്പാഗതമായി തുടരുന്ന േട്രാളിങ് നിരോധനം പുനഃപരിശോധിച്ച് ശാസ്ത്രീയാമായി നടപ്പാക്കാൻ അധികൃതർ ശ്രമിക്കുന്നില്ല. ട്രോളിങ് നിരോധനം 52 ദിവസമാക്കി വർധിപ്പിച്ചതും വേണ്ടത്ര പഠനങ്ങളില്ലാതെയാണ്. മഴക്കാലത്ത് വൻതോതിൽ തീരക്കടലിലേക്ക് വരുന്ന കരിക്കാടി, കഴന്തൻ, പേക്കണവ, ഒാലക്കണവ, കിളിമീൻ തുടങ്ങിയ കയറ്റുമതി പ്രധാന്യമുള്ള മത്സ്യങ്ങൾ ഒഴുകി കേരളതീരത്തുനിന്ന് അയൽ സംസ്ഥാനത്തെ സമുദ്രപരിധിയിലേക്ക് പോവുന്നു. ഇത് തമിഴ്നാടിനും കർണാടകക്കും നേട്ടമാവുകയാണ്. ഇത്തരം പ്രശ്നങ്ങൾ ഗൗരമായി കണ്ട് വിദഗ്ധ പഠനം നടത്താൻ സർക്കാർ തയാറാവണം. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡൻറ് ചാർലി ജോസഫ്, ജനറൽ സെക്രട്ടറി പീറ്റർ മത്യാസ്, വൈ. അലോഷ്യസ്, ബാബു ഫ്രാൻസിസ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.