പത്തനാപുരം: വിദേശിയാണെങ്കിലും മലയാള മണ്ണിലെ താരമായി മാറിയ റംബൂട്ടാെൻറ വിളവെടുപ്പ് തുടങ്ങി. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഏറ്റവുമധികം വിളയുന്ന റംബൂട്ടാന് മറ്റ് ജില്ലകളിൽ വൻ ഡിമാൻറാണ്. വഴിയോരങ്ങളിലെ കച്ചവടകേന്ദ്രങ്ങളിലും പഴക്കടകളിലും റംബൂട്ടാൻ (മുള്ളൻ പഴം) സ്ഥാനം പിടിച്ചുകഴിഞ്ഞു. നൂറുകണക്കിന് ആളുകളാണ് ഇവ വാങ്ങാൻ എത്തുന്നത്. വിദേശപഴത്തിൽ ഏറെ പ്രിയമേറിയതായി റംബൂട്ടാൻ മാറിക്കഴിഞ്ഞു. വിപണികളിൽ കിലോ കണക്കിനാണ് വിറ്റഴിയുന്നത്. ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് വിളവെടുപ്പ്. റംബൂട്ടാൻ കിങ്, മലേഷ്യൻ റെഡ്, നാടൻ എന്നീ മൂന്ന് ഇനങ്ങളാണ് പ്രധാനമായും വിപണിയിൽ സജീവം. മഞ്ഞനിറത്തിലുള്ള റംബൂട്ടാൻ കിങ്ങിനും മലേഷ്യൻ റെഡിനുമാണ് പ്രിയമേറെ. കുരുവില്ലാത്ത റംബൂട്ടാന് മധുരം കൂടുതലായതിനാൽ ഇവ വിപണിയിൽ വേഗം വിറ്റഴിക്കപ്പെടുന്നു. മലേഷ്യ, ഇന്ത്യോനേഷ്യ, ഫിലിപ്പൈൻസ്, തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും വളരുന്നത്. കേരളത്തിലും നന്നായി വളർന്ന് കായ്ഫലം തരുന്നു. മലായ് ദ്വീപാണ് ഇതിെൻറ ജന്മസ്ഥലം. സിദ്ധനർ സർവിസ് സൊൈസറ്റി ജനറൽബോഡി യോഗം കൊല്ലം: സിദ്ധനർ സർവിസ് സൊൈസറ്റി സംസ്ഥാന വാർഷിക ജനറൽബോഡി യോഗം ആറ്റിങ്ങൽ ടൗൺഹാളിൽ 17ന് സംസ്ഥാന വൈസ്പ്രസിഡൻറ് എം.പി. രാജുവിെൻറ അധ്യക്ഷതതയിൽ ചേരും. സംസ്ഥാന പ്രസിഡൻറ് സി.എ. നാരായണൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.