​​​കോർപറേഷൻ: ആ​േനപ്പിൽ സുജിത്ത്​ ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ

കൊല്ലം: മുളങ്കാടകം ഡിവിഷൻ കൗൺസിലർ ഡോ. ആനേപ്പിൽ സുജിത്ത് കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തെരെഞ്ഞടുക്കപ്പെട്ടു. മരംമുറി വിവാദത്തെ തുടർന്ന് സി.പി.എമ്മിലെ എസ്. ജയൻ ചെയർമാൻ സ്ഥാനം രാജിവെച്ചതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജയനുപകരം പി.െജ. രാജേന്ദ്രെന മത്സരിപ്പിക്കാനായിരുന്നു ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം. എന്നാൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ അംഗമല്ലാത്ത രാജേന്ദ്രനെ മത്സരിപ്പിക്കാൻ കഴിയില്ലെന്ന നിയമം അവസാനഘട്ടത്തിലാണ് സി.പി.എമ്മിന് ബോധ്യപ്പെട്ടത്. തുടർന്ന് ഡോ. ആനേപ്പിൽ സുജിത്തിനോട് മത്സരിക്കാൻ സി.പി.എം നേതൃത്വം നിർദേശിക്കുകയായിരുന്നു. പി.ജെ. രാജേന്ദ്രന് മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അയത്തിൽ കൗൺസിലർ എസ്. സരിതയെ മത്സരിപ്പിക്കാനായിരുന്നു ആദ്യ ധാരണ. എന്നാൽ, ബുധനാഴ്ച രാത്രി വൈകി സി.പി.എം നേതൃത്വം തീരുമാനം മാറ്റുകയും സുജിത്തിനെ പരിഗണിക്കുകയുമായിരുന്നു. വ്യാഴാഴ്ച രാവിലെ 10.30ന് എൽ.ഡി.എഫ് സ്ഥാനാർഥിയായി ഡോ. സുജിത്തും യു.ഡി.എഫ് സ്ഥാനാർഥിയായി ആർ.എസ്.പിയുടെ എം.എസ്. ഗോപകുമാറും പത്രിക സമർപ്പിച്ചു. രാവിലെ 11ന് ആരംഭിച്ച രഹസ്യ വോട്ടെടുപ്പിൽ രണ്ടിനെതിരെ നാല് വോട്ടുകൾക്ക് ഡോ. സുജിത്ത് വിജയിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ പി.ആർ. ഗോപാലകൃഷ്ണൻ വരണാധികാരിയായിരുന്നു. അതേസമയം ജില്ലാ സെക്രട്ടേറിയറ്റ് നിശ്ചയിച്ച സ്ഥാനാർഥിക്ക് മത്സരിക്കാൻ കഴിയാതെവന്നത് പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. സൂക്ഷ്മതതോടെ കാര്യങ്ങൾ കൈാകാര്യം ചെയ്യാനാവാത്തതാണ് പ്രശ്നമായതെന്ന് വിമർശനമുയരുകയും ചെയ്തിട്ടുണ്ട്. സുജിത്തിനെ തെരഞ്ഞെടുത്തെങ്കിലും പാർട്ടി കാലാവധി സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യങ്ങൾ അടുത്ത ജില്ലാ സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.