കൊല്ലം: ജൂണ്‍ 11 വരെ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സുരക്ഷാ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തുടര്‍ച്ചയായി മഴ പെയ്തതിനാല്‍ ഇനിയുണ്ടാകുന്ന ശക്തമായ മഴ പെെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമായേക്കാമെന്ന് അതോറിറ്റിയുടെ അറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്തെ നദികളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമീഷനും അറിയിച്ചിട്ടുണ്ട്. മലയോരമേഖലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ ജൂണ്‍ 11 വരെ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. ഇതിെൻറ അടിസ്ഥാനത്തില്‍ അടിയന്തരസാഹചര്യം നേരിടാൻ സജ്ജരായിരിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വെള്ളപ്പൊക്കസാധ്യതയുള്ള താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫിസര്‍/തഹസില്‍ദാര്‍ കരുതണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രിയില്‍ മലയോര മേഖലയിലേക്കുള്ള യാത്രക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബീച്ചുകളില്‍ വിനോദസഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഡി.ടി.പി.സിയെ ചുമതലപ്പെടുത്തി. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മഴയത്ത് പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങുന്നത് ജനങ്ങള്‍ ഒഴിവാക്കണം. മലയോരമേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്. മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. തീയതി നീട്ടി കൊല്ലം: ഐ.എച്ച്.ആര്‍.ഡി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ 2018-19 അധ്യയനവര്‍ഷം ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളായ ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എൻജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷന്‍ എൻജിനീയറിങ് ബ്രാഞ്ചുകളില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി 14 വരെ നീട്ടി. www.ihrdmptc.org പോര്‍ട്ടലില്‍ 14ന് ഉച്ചക്ക് രണ്ടുവരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിൻറൗട്ട് ആവശ്യമായ അനുബന്ധരേഖകളും പ്രിന്‍സിപ്പലിെൻറ പേരില്‍ കരുനാഗപ്പള്ളിയില്‍ മാറാവുന്ന 200 രൂപയുടെ (എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 100 രൂപ) ഡി.ഡിയും സഹിതം 14ന് വൈകീട്ട് നാലിനകം കോളജില്‍ സമര്‍പ്പിക്കണം. കോളജിലെ സ്റ്റുഡൻറ്സ് ഹെല്‍പ് ഡെസ്‌ക് വഴിയും ഫീസ് നേരിട്ടടച്ച് അപേക്ഷ സമര്‍പ്പിക്കാം. ഫോൺ: 0476 2623597, 9447488348.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.