ജൈവവൈവിധ്യം നശിക്കാതിരിക്കണമെങ്കില്‍ പരിസ്ഥിതി സംരക്ഷിക്കപ്പെടണം -ഗവര്‍ണര്‍

തിരുവനന്തപുരം: ജൈവ വൈവിധ്യത്തി​െൻറ നിലനില്‍പിന് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ലോകപരിസ്ഥിതി ദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിദിനത്തിന് മാത്രം വൃക്ഷത്തൈ െവച്ചുപിടിപ്പിക്കുക എന്ന ശീലം മാറ്റി എല്ലാ ദിവസവും മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവന്‍ വളപ്പില്‍ വൃക്ഷത്തൈ നട്ടു. കൃഷി വകുപ്പ് നടപ്പാക്കുന്ന ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി രാജ്ഭവന്‍ ജീവനക്കാര്‍ക്കുള്ള പച്ചക്കറി വിത്തുകളുടെ വിതരണവും നിര്‍വഹിച്ചു. മന്ത്രി വി.എസ്. സുനില്‍കുമാര്‍ സംബന്ധിച്ചു. ജാമ്യത്തിലിറങ്ങി വിേദശത്തേക്ക് കടന്ന കൊലക്കേസ് പ്രതി പിടിയിൽ വർക്കല: കൊലപാതക്കേസിൽ ജയിലിലായിരിക്കെ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ. ഓടയം പറമ്പിൽ ക്ഷേത്രത്തിന് സമീപം പരക്കുടി വീട്ടിൽ ഷമീമാണ് (31) അറസ്റ്റിലായത്. വിദേശത്തുനിന്ന് കഴിഞ്ഞ ദിവസം മടങ്ങിവരവെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ െവച്ചാണ് വർക്കല പൊലീസ് പിടികൂടിയത്. 2006 ലാണ് ഓടയം പറമ്പിൽക്ഷേത്രത്തിന് സമീപം മമതയിൽ അർദത്ത് കൊല്ലപ്പെട്ടത്. ഷമീമി​െൻറ സുഹൃത്തും അയൽവാസിയുമായിരുന്നു അർദത്ത്. മൊബൈൽ ഫോൺ വിറ്റതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തെ തുടർന്ന് ശിക്ഷിക്കപ്പെട്ട ഷമീം ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടക്കുകയായിരുന്നു. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു. വർക്കല സി.ഐ പി.വി. രമേഷ്കുമാർ, എസ്.ഐ പ്രൈജു, അഡീഷനൽ എസ്.ഐ നാസറുദ്ദീൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജയപ്രസാദ്, മുരളി, ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 'പഞ്ചായത്ത് സംഗമം - 2018' ശനിയാഴ്ച തിരുവനന്തപുരം: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുെടയും സംഗമം ശനിയാഴ്ച രാവിലെ 8.30ന് നെയ്യാറ്റിൻകര കുളത്തൂർ ഗവൺമ​െൻറ് വി.എച്ച്.എസ്.എസിൽ നടക്കും. 'പഞ്ചായത്ത് സംഗമം 2018' എന്ന പേരിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് കെ. ദേവദാസി​െൻറ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ഡോ. ശശി തരൂർ എം.പി, എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, എം. വിൻസ​െൻറ്, കെ. ആൻസലൻ, പഞ്ചായത്ത് ഡയറക്ടർ പി. മേരിക്കുട്ടി, കലക്ടർ ഡോ. കെ. വാസുകി എന്നിവർ സംസാരിക്കും. ഇതോടനുബന്ധിച്ച് ക്വിസ്, ലഘുനാടകം, നാടൻപാട്ട് തുടങ്ങിയവയിൽ മത്സരങ്ങളും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.