വലിയമല പൊലീസ് സ്​റ്റേഷൻ ഇനി വനിതകൾ നിയന്ത്രിക്കും

നെടുമങ്ങാട്: ജില്ലയിലെ പ്രധാന െപാലീസ് സ്റ്റേഷനുകളിെലാന്നായ വലിയമലയിൽ പ്രധാനചുമതല വഹിക്കുന്നത് ഇനിമുതൽ വനിതകൾ. ജില്ലയിൽ ആദ്യമായി പൊലീസ് സ്റ്റേഷൻ ഹൗസ് ഒാഫിസറായി വനിത എസ്.െഎ ചുമതലയേറ്റു. നെടുമങ്ങാട് വാളിക്കോട് സ്വദേശി വി. ലൈല ബീവിയാണ് ചുമതലയേറ്റത്. വനിത ഹെൽപ് ലൈൻ, സംസ്ഥാന വനിത സെൽ എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ച ശേഷമാണ് ലൈല ബീവി വലിയമലയിൽ എസ്.എച്ച്.ഒ ആകുന്നത്. ജില്ലകളിൽ െപാലീസ് സ്റ്റേഷനുകളിൽ വനിതകളെ എസ്.എച്ച്.ഒമാരായി നിയമിക്കണമെന്ന സർക്കാർ തീരുമാനത്തി​െൻറ പശ്ചാത്തലത്തിലാണ് ലൈല ബീവി ജില്ലയിൽ ആദ്യത്തെ എസ്.എച്ച്.ഒ ആകുന്നത്. ജില്ലയിലെ നെടുമങ്ങാട് സബ്ഡിവിഷനുകീഴിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ വലിയമലയിൽ നെടുമങ്ങാട് നഗരസഭ, ആനാട്, തൊളിക്കോട് പഞ്ചായത്ത് പ്രദേശങ്ങളാണ് ഉൾപ്പെടുന്നത്. െഎ.എസ്.ആർ.ഒയുടെ എൽ.പി.എസ്.സിയുടെ ആസ്ഥാനവും വലിയമലയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.