വർക്കല: കാപ്പിൽ, വർക്കല ടൂറിസം മേഖലയിൽ പതിവായി കഞ്ചാവ് വിൽപന നടത്തുന്ന യുവാവ് പിടിയിൽ. വർക്കല കുരയ്ക്കണ്ണി വിളക്കുളം വീട്ടിൽ റാഷിക് (36) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ ഏഴോടെ കാപ്പിൽ വെറ്റക്കട ജങ്ഷന് സമീപം കഞ്ചാവ് വിൽപനക്കിടെയാണ് വർക്കല എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാറിെൻറ നേതൃത്വത്തിലുള്ള ഷാഡോ സംഘം അറസ്റ്റ് ചെയ്തത്. മേഖലയിലെ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന റിസോർട്ടുകളിൽ സ്ഥിരമായി കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്നവരിൽ പ്രധാനിയാണ് റാഷിക് എന്ന് എക്സൈസ് പറഞ്ഞു. മേഖലയിലെ സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ്-നിരോധിത പാൻ മസാല ഉൽപന്നങ്ങളുടെ വിൽപന നടക്കുന്നതായി എക്സൈസ് ഇൻറലിജൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വർക്കല എക്സൈസ് ഓഫിസിലെ പ്രിവൻറിവ് ഓഫിസർ രാധാകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രിൻസ്, മഞ്ജുനാഥ്, ശ്രീജിത്, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. േഗ്രാ ബാഗുകളും തൈകളും വിതരണത്തിന് തിരുവനന്തപുരം: സംസ്ഥാന കൃഷിവകുപ്പിെൻറ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കോർപറേഷൻ പരിധിയിലുള്ള കർഷകർക്ക് സബ്സിഡി നിരക്കിൽ േഗ്രാ ബാഗുകൾ വിതരണംചെയ്യുന്നു. താൽപര്യമുള്ള കർഷകർ 500 രൂപ ഗുണഭോക്തൃവിഹിതം പാളയത്തുള്ള സിറ്റി കോർപറേഷൻ കൃഷിഭവനിൽ അടച്ച് ആനുകൂല്യം കൈപ്പറ്റാം. പദ്ധതിയുടെ ഭാഗമായി സൗജന്യമായി പച്ചക്കറി തൈകളും വിതരണത്തിന് തയാറായിട്ടുണ്ടെണ്ടന്നും കൃഷി ഓഫിസർ അറിയിച്ചു. ഫോൺ: 0471-2320942.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.