തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ വികസനത്തിെൻറ രണ്ടാംഘട്ടമായി നാല് പ്ലാറ്റ്ഫോം ലൈനുകളും മൂന്ന് സ്റ്റാബിങ് ലൈനുകളും ലഭ്യമാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ഉറപ്പ് നൽകിയതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. റെയിൽവേ ടെർമിനലിെൻറ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നുണ്ടെന്നും, അനുവദിച്ച തുക വകമാറ്റി ചെലവഴിക്കുന്നുവെന്നും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഇല്ലായെന്നുമുള്ള വാദമുയർത്തി കേരളത്തിലേക്ക് പുതിയ െട്രയിനുകൾ അനുവദിക്കുന്നത് തടസ്സപ്പെടുത്തുന്നു എന്ന ആക്ഷേപത്തെ തുടർന്ന് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയിച്ചിരുന്നു. ഇതിന് മറുപടിയായി കേന്ദ്ര റെയിൽവേ മന്ത്രി നൽകിയ കത്തിലാണ് സംസ്ഥാന സർക്കാറിന് ഈ ഉറപ്പ് നൽകിയതെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു. മാനേജ്മെൻറ് െട്രയിനി എഴുത്തുപരീക്ഷ 17ന് തിരുവനന്തപുരം: മാനേജ്മെൻറ് െട്രയിനി നിയമനത്തിന് പട്ടികവര്‍ഗ വികസനവകുപ്പ് നടത്തുന്ന എഴുത്തുപരീക്ഷ നെടുമങ്ങാട് ടൗണ്‍ എല്‍.പി.എസില്‍ 17 രാവിലെ 10 മുതല്‍ 11.15 വരെ നടക്കും. അപേക്ഷ നല്‍കിയിട്ടുള്ളവര്‍ അനുബന്ധരേഖകള്‍ സഹിതം 9.30ന് എത്തണം. ഫോൺ: 0472 2812557. ലൈബ്രേറിയന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: അരിപ്പ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ മാത്രം 18 വൈകുട്ട് അഞ്ചിന് മുമ്പ് വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പുനലൂര്‍ ട്രൈബല്‍ ഡെവലപ്മെൻറ് ഓഫിസില്‍ എത്തിക്കണം. 2019 മാര്‍ച്ച് 31 വരെയാണ് കരാര്‍. ഫോൺ: 0475 2222353.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.