തിരുവനന്തപുരം: നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ കൊതുക് നശീകരണത്തിനായി മാസ് ഫോഗിങ് നടത്തി. പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായായിരുന്നു മാസ് ഫോഗിങ്. രക്തസാക്ഷി മണ്ഡപം, പനവിള ജങ്ഷന്‍, തമ്പാനൂര്‍ ആയുര്‍വേദ കോളജ്, സ്റ്റാച്യു, ജനറല്‍ ഹോസ്പിറ്റല്‍ ജങ്ഷന്‍, പി.എം.ജി, ഓവര്‍ ബ്രഡ്ജ്, കിഴക്കേകോട്ട പത്മനാഭസ്വാമി ക്ഷേത്രം, അട്ടക്കുളങ്ങര, തൈക്കാട്, ചെന്തിട്ട, കിള്ളിപ്പാലം, വഴുതയ്ക്കാട്, ഇടപ്പഴിഞ്ഞി, ബേക്കറി ജങ്ഷന്‍, പാങ്ങോട്, വി.ജെ.ടി ഹാള്‍ എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച് നഗരത്തിെൻറ 20 റൂട്ടുകളിലാണ് ഫോഗിങ് നടത്തിയതെന്ന് മേയര്‍ വി.കെ. പ്രശാന്ത് അറിയിച്ചു. സ്വയംതൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: പി.എം.ഇ.ജി.പി പദ്ധതി പ്രകാരം ഉല്‍പാദന സേവനമേഖലകളില്‍ വ്യവസായ സംരംഭം തുടങ്ങാന്‍ വായ്പ ആവശ്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പദ്ധതി തുകയുടെ 15 ശതമാനം മുതല്‍ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കും. ഉല്‍പാദന മേഖലയില്‍ 25 ലക്ഷം വരെയും സേവനമേഖലയില്‍ 10 ലക്ഷം വരെയും പദ്ധതി ചെലവ് കണക്കാക്കാവുന്നതാണ്. ജനറല്‍ വിഭാഗത്തില്‍പെട്ടവര്‍ ഗുണഭോക്തൃ വിഹിതത്തിെൻറ പത്തുശതമാനവും സ്‌പെഷല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ അഞ്ചുശതമാനവും മുടക്കണം. എസ്.സി/എസ്.ടി വിഭാഗത്തിന് പ്രത്യേക പരിഗണന ലഭിക്കും. വിവരങ്ങള്‍ക്ക് kviconline.gov.in/pmegpeportal. ഫോണ്‍: 0471 2326756, 0471 2322076. സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍-സാഫ്, തീരമൈത്രി പദ്ധതിയുടെ ഭാഗമായി സൂക്ഷ്മ തൊഴില്‍ സംരംഭ യൂനിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരുഅംഗത്തിന് 75,000 രൂപ വരെയും, നാലുപേരടങ്ങുന്ന ഒരു സംഘത്തിന് മൂന്ന് ലക്ഷം രൂപ വരെയും തിരിച്ചടക്കാത്ത ഗ്രാൻറായി ലഭിക്കും. അപേക്ഷകള്‍ അതത് ജില്ലകളിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ്, മത്സ്യഭവന്‍ ഓഫിസ് എന്നിവിടങ്ങളില്‍നിന്ന് ലഭിക്കും. അപേക്ഷകര്‍ മത്സ്യ ഗ്രാമങ്ങളിലെ സ്ഥിരതാമസക്കാരോ യഥാർഥ മത്സ്യത്തൊഴിലാളികളുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്നവരോ ആയ 20 നും 50നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ ആയിരിക്കണം. ഫോൺ. 9847907161, 9895332871,18004257643.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.