കടയ്ക്കൽ: കെ.എം.വൈ.എഫിെൻറ ആഭിമുഖ്യത്തിൽ കടയ്ക്കൽ മുക്കുന്നം മന്നാനിയ്യ ഒാഡിറ്റോറിയത്തിൽ നടന്നുവരുന്ന റമദാൻ പ്രഭാഷണത്തിെൻറ സമാപനവും റിലീഫ് സമ്മേളനവും ശനിയാഴ്ച നടക്കും. രാവിലെ ഒമ്പതിന് ഇലവുപാലം ശംസുദ്ദീൻ മന്നാനി റമദാൻ പ്രഭാഷണം നടത്തും. 11.30 ന് കെ.എം.വൈ.എഫ് സംസ്ഥാന ജനറൽസെക്രട്ടറി കടയ്ക്കൽ ജുനൈദിെൻറ അധ്യക്ഷതയിൽ നടക്കുന്ന റിലീഫ് സമ്മേളനത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, മുല്ലക്കര രത്നാകരൻ എം.എൽ.എ, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, കണ്ണനല്ലൂർ നാഷിദ് ബാഖവി, ഹാഫിസ് അബ്ദുൽ ലത്തീഫ് മൗലവി, എ. നിസാറുദ്ദീൻ നദ്വി, എ.എം. യൂസുഫുൽഹാദി എന്നിവർ പെങ്കടുക്കും. സമ്മേളനത്തിൽ നിർധനകുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ്, പുതുവസ്ത്രങ്ങൾ, വിദ്യാഭ്യാസ ധനസഹായം എന്നിവ വിതരണം ചെയ്യും. എസ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗങ്ങളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികൾക്ക് അവാർഡ്ദാനവും മുഖ്യമന്ത്രിയുടെ വിശിഷ്ടസേവനത്തിനുള്ള അവാർഡിന് അർഹരായവരെയും നാട്ടിലെ മാതൃകാധ്യാപകരെ ആദരിക്കലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.