പരിസ്ഥിതി ദിനാചരണം

ചവറ: മണ്ണിനും പ്രകൃതിക്കുമായി കൈകോർത്ത് ലോക വിവിധ കേന്ദ്രങ്ങളിൽ നടന്നു. താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി തെക്കുംഭാഗം ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് പ്ലാസ്റ്റിക്കിനെതിരെ പേപ്പർ ബാഗ് നിർമാണ പരിശീലനം തുടങ്ങി. ചവറ കുടുംബകോടതി ജഡ്ജി വി.എസ്. ബിന്ദുകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അനിൽകുമാർ അധ്യക്ഷതവഹിച്ചു. ഷാജി എസ്. പള്ളിപ്പാടൻ, അനീഷ് രാജ് എന്നിവർ സംസാരിച്ചു. 'ഒരുതൈ നടാം നൂറ് കിളികൾക്കായി' സന്ദേശമുയർത്തി കുരുന്നുകൾ വൃക്ഷ തൈകൾ നട്ടു. പരിസ്ഥിതി ദിനാചരണ ഭാഗമായി പന്മനമനയിൽ ഗവ.എൽ.പി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചത്. സ്കൂൾ പരിസരത്തെ വീടുകളിലായി ലക്ഷ്മിതരു വൃക്ഷത്തൈകളാണ് നട്ടത്. വൃക്ഷങ്ങളുടെ സംരക്ഷണ ചുമതല അധ്യാപകർക്കും വിദ്യാർഥികൾക്കുമായി നൽകി. വൃക്ഷത്തൈകൾ കുരുന്നുകൾക്ക് നൽകി പന്മന ആശ്രമം മഠാധിപതി പ്രണവാനന്ദ തീർഥപാദർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അഹമ്മദ് മൻസൂർ പരിസ്ഥിതി സന്ദേശം നൽകി. ചവറയിൽ 100 വൃക്ഷത്തൈകൾ നട്ട് പരിപാലിച്ച് സംരക്ഷിക്കുന്ന യജ്ഞത്തിന് ആർ.വൈ.എഫ്തുടക്കം കുറിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ചവറ വാസുപിള്ള ഉദ്ഘാടനം ചെയ്തു. ചവറ കാമൻകുളങ്ങര ഗവ.എൽ.പി.എസിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു. കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണ ബോധവത്കരണം പ്രഥമാധ്യാപിക കെ.വി. അനിത നൽകി. പന്മനമനയിൽ ഗവ.എൽ.പിഎസിൽ കൃഷിഭവനുമായി ചേർന്ന് പച്ചക്കറിവിത്തുകൾ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാലിനി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ സോണൽ സലിം പദ്ധതി വിശദീകരിച്ചു. ചവറ ബി.ജെ.എം ഗവ. കോളജിൽ 'ആയിരം മരം ആയിരം തണൽ' പദ്ധതിക്ക് തുടക്കം കുറിച്ചു. മണ്ണ്, ജല, വൃക്ഷ സംരക്ഷണത്തിനായി ഒരു വർഷം നീളുന്ന പദ്ധതി എൻ.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തിൽ കോളജ് കാമ്പസ്, ദത്തുഗ്രാമം, പൊതുഇടങ്ങളിലായാണ് നടപ്പാക്കുന്നത്. മൺറോത്തുരുത്ത് പഞ്ചായത്ത് പ്രസിഡൻറ് ബിനു കരുണാകരൻ ഉദ്ഘാടനം ചെയ്തു. മൺറോത്തുരുത്തി​െൻറ പാരിസ്ഥിതിക പ്രശ്നങ്ങളുടെ ഡോക്യുമ​െൻററി പ്രദർശനം നടന്നു. സി.പി.എം നീണ്ടകര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീണ്ടകര ഫൗണ്ടേഷൻ താലൂക്കാശുപത്രി ശുചീകരിച്ചു വൃക്ഷത്തൈകൾ നട്ടു. നാട്ടുകാർക്കായി തൈകൾ വിതരണവും നടത്തി. ഏരിയ കമ്മിറ്റി അംഗം എം. നെപ്പോളിയൻ ഉദ്ഘാടനം ചെയ്തു. തെക്കുംഭാഗം കേളി കൃഷ്ണൻകുട്ടി പിള്ള ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നടലും പച്ചക്കറിവിത്തുകളുടെ വിതരണവും നടന്നു. ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. അനിൽകുമാർ നിർവഹിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി ആർ. സന്തോഷ് അധ്യക്ഷതവഹിച്ചു. മാർച്ചും ധർണയും നടത്തി ചവറ: കേന്ദ്ര സർക്കാറി​െൻറ മത്സ്യത്തൊഴിലാളി വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ജില്ലാ മത്സ്യത്തൊഴിലാളി ഫെഡറേഷ​െൻറ (എ.ഐ.ടി.യു.സി) ആഭിമുഖ്യത്തിൽ മാർച്ചും ധർണയും നടത്തി. എ.ഐ.ടി.യു.സി കൊല്ലം ജില്ലാ ജോയൻറ് സെക്രട്ടറി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ദേവദത്തൻ അധ്യക്ഷതവഹിച്ചു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ. രാജീവൻ സ്വാഗതം പറഞ്ഞു. കെ.എം. രാജഗോപാൽ, ബിജി പീറ്റർ, എൽ. സുരേഷ് കുമാർ, രജിൻ കുമാർ, വേദവ്യാസൻ, പി.ബി. രാജു, അനിൽ പുത്തേഴം, ടി.എ. തങ്ങൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.