കൊല്ലം: പുനർ നവഭാരത് സംഘടനയുടെ ആഭിമുഖ്യത്തിൽ ആലപ്പാട് ബീച്ചിൽ ചൊവ്വാഴ്ച വൃക്ഷത്തൈ നടീൽ നടക്കുമെന്ന് ചെയർപേഴ്‌സൺ ഡോ. സ്വാമി മുക്താനന്ദ, ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആലപ്പാട് മുതൽ അഴീക്കൽവരെ പതിനേഴ് മീറ്ററിൽ രാവിലെ പത്തുമുതൽ അഞ്ചുവരെ ആർക്കും എത്തി തൈകൾ നടാം. ഉങ്ങ്, കാറ്റാടി, പൂവരശ് എന്നിവയുടെ തൈകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. മന്ത്രിമാരായ കെ. രാജു, ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഇതുകൂടാതെ തിരുവനന്തപുരം പട്ടം, ശ്രീകാര്യം, പാലക്കാട് പട്ടാമ്പി, ചിറ്റൂർ എന്നിവിടങ്ങളിലും പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.