കൊല്ലം: കൊല്ലം രൂപതയുടെ നാലാമത് തദ്ദേശീയ മെത്രാനായി ഡോ. പോൾ ആൻറണി മുല്ലശ്ശേരി സ്ഥാനമേറ്റു. തിങ്കളാഴ്ച മൂന്നിന് തങ്കശ്ശേരി ഇൻഫൻറ് ജീസസ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന ബിഷപ് ഡോ. സ്റ്റാൻലി റോമനാണ് രൂപതാഭരണം ഡോ. പോൾ ആൻറണി മുല്ലശ്ശേരിക്ക് കൈമാറിയത്. ഇരുവരും അൾത്താരയിലെ നിലവിളക്കിൽ ദീപം തെളിച്ചതോടെയാണ് തിരുകർമങ്ങൾക്ക് തുടക്കമായത്. ഡോ. പോൾ ആൻറണി മുല്ലശ്ശേരിയെ ബിഷപ്പായി നിയമിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ അപ്പോസ്തലിക വിളംബരം രൂപതാ ചാൻസലർ റവ. ഡോ. ഷാജി ജർമൻ വായിച്ചു. ഡോ. സ്റ്റാൻലി റോമൻ അധികാരചിഹ്നമായ അംശവടി കൈമാറി മുല്ലശ്ശേരിയെ സിംഹാസനത്തിൽ ഇരുത്തി. തുടർന്ന് രൂപതയിലെ വൈദികർ ഓരോരുത്തരായി അൾത്താരയിൽ കടന്ന് പുതിയ മെത്രാനെ വണങ്ങി അദ്ദേഹത്തിെൻറ മോതിരം ചുംബിച്ചു. ദിവ്യബലിയർപ്പണത്തോടെയാണ് സ്ഥാനാരോഹണ ചടങ്ങുകൾക്ക് സമാപനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.