നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കി​െൻറ അ​ധി​കാ​ര പ​രി​ധി തി​രു​വ​ന​ന്ത​പു​രം സി​വി​ൽ സ്​​റ്റേ​ഷ​നി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ശോ​ധി​ക്കും

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്കി​െൻറ അധികാര പരിധി തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ നിലനിർത്തണമെന്ന ആവശ്യം പരിശോധിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. നെടുമങ്ങാട്ട് പുതുതായി വന്ന ആർ.ഡി.ഒ ഒാഫിസി​െൻറ അധികാര പരിധിയിലേക്ക് നെയ്യാറ്റിൻകര താലൂക്കിനെയും മാറ്റിയിരുന്നു. താലൂക്കി​െൻറ എല്ലാ ഭാഗത്തുനിന്നും നെടുമങ്ങാേട്ടക്ക് എത്തൽ പ്രയാസമുള്ള കാര്യമല്ലെന്നും നേരിട്ട് ബസ് സർവിസുകൾ വരുേമ്പാൾ പ്രയാസം ഒഴിവാകുമെന്നും അതിനാൽ നെയ്യാറ്റിൻകര താലൂക്കിനെയും നെടുമങ്ങാട് ആർ.ഡി.ഒക്ക് കീഴിൽ നിലനിർത്തണമെന്നുമാണ് ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് നൽകിയതെന്നും മന്ത്രി മറുപടി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.