കൊല്ലം: മഴക്കാലത്തുള്ള പകര്‍ച്ചരോഗ വ്യാപനം മുന്നില്‍ക്കണ്ട് ശുചീകരണ പ്രവര്‍ത്തനവും കൊതുക് ഉറവിട നിര്‍മാര്‍ജനവും ശക്തിപ്പെടുത്താന്‍ കലക്ടര്‍ ഡോ. എസ്. കാർത്തികേയൻ നിര്‍ദേശിച്ചു. കൊതുകിെൻറ ഉറവിട നശീകരണത്തിന് തയാറാകാത്തവര്‍ക്കെതിരെ പിഴ ഈടാക്കുന്നതടക്കം കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനമായി. കലക്‌ടറേറ്റില്‍ നടന്ന മാലിന്യനിര്‍മാര്‍ജന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പകര്‍ച്ചരോഗങ്ങള്‍ കൂടുതല്‍ കണ്ടെത്തിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാലിന്യ നിര്‍മാര്‍ജനം ശക്തിപ്പെടുത്തണം. കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് പ്രധാനം. ഇതിനായി വീടുവീടാന്തരം ബോധവത്കരണത്തോടൊപ്പം നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് നോട്ടീസ് നല്‍കുകയും വേണം. നോട്ടീസ് കിട്ടിയിട്ടും ഉറവിട നശീകരണം ഉറപ്പാക്കാത്തവര്‍ക്കെതിരെ പഞ്ചായത്ത് ആക്ട് പ്രകാരമുള്ള ശിക്ഷാനടപടികള്‍ കൈക്കൊള്ളണം. ഹരിതകര്‍മ സേനയുമായി ചേര്‍ന്ന് ആരോഗ്യവകുപ്പിെൻറ പ്രവര്‍ത്തനം വിപുലീകരിക്കണം. കൊതുകിെൻറ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിക്കുന്നതിനൊപ്പം ഹരിതകര്‍മ സേനാ പ്രവര്‍ത്തകര്‍ വഴി അജൈവ മാലിന്യശേഖരണവും നടത്തണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ അഥവാ എം.സി.എഫുകള്‍ സ്ഥലം കണ്ടെത്തി സ്ഥാപിക്കണം. ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കാന്‍ ശുചിത്വമിഷന്‍ മുന്‍കൈയെടുക്കണം. വാര്‍ഡൊന്നിന് പതിനായിരം രൂപ ശുചിത്വമിഷന്‍ വിഹിതമായി എല്ലാ ഗ്രാമപഞ്ചായത്തുകളുടെയും അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. കൊല്ലം കോര്‍പറേഷനും മറ്റു നഗരസഭകള്‍ക്കും 50 ശതമാനം തുക ആദ്യഗഡുവായി കൈമാറി. 1,35,40,000 രൂപ ഇതിനകം ആരോഗ്യജാഗ്രതാ പ്രവര്‍ത്തന വിഹിതമായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറിയതായി ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ യോഗത്തിൽ അറിയിച്ചു. മാലിന്യ നിര്‍മാര്‍ജനത്തിന് താൽക്കാലിക ജീവനക്കാരുടെ സേവനം പഞ്ചായത്തുകള്‍ക്ക് വിനിയോഗിക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കിണറുകള്‍, തുടങ്ങിയവ ശുചീകരിക്കുന്നതിന് പുറമേ വീടുകളിലെ ശുചിത്വപാലനം ഉറപ്പാക്കുന്നതിനു കൂടി ശ്രമിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് മാലിന്യ നിര്മാര്ജനത്തിെൻറ പൂര്‍ണ ഉത്തരവാദിത്തം. തൊഴിലുറപ്പ് തൊഴിലാളികളുടെ സന്നദ്ധസേവനം പ്രയോജനപ്പെടുത്താനുമാകണം. അജൈവമാലിന്യം മറ്റു മാലിന്യങ്ങളുമായി കൂട്ടിക്കലര്‍ത്തി ശേഖരിക്കാന്‍ പാടില്ല. മാലിന്യശേഖരണത്തിനെത്തുന്നവര്‍ക്ക് കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് കവറുകള്‍ കൈമാറാനുള്ള ഉത്തരവാദിത്തം ഉറപ്പാക്കണം. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര്‍. സന്ധ്യ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. മനുഭായ്, ആരോഗ്യപ്രവര്‍ത്തകര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.