കൊല്ലം: ശാസ്താംകോട്ട തടാകത്തിന് സമീപമുള്ള മൂന്ന് ഹെക്ടര്‍ തരിശുഭൂമിയില്‍ തടാക സംരക്ഷണത്തിനായി 2130 ഫലവൃക്ഷത്തൈകളും സസ്യങ്ങളും നട്ടുപിടിപ്പിക്കുന്ന ശാസ്താംകോട്ട ഹരിതതീരം പദ്ധതിക്ക് ചൊവ്വാഴ്ച തുടക്കമാകും. പരിസ്ഥിതി ദിനത്തിെൻറ ഭാഗമായി നടത്തുന്ന പരിപാടി ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ് മൈതാനത്തിൽ രാവിലെ ഒമ്പതിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി ഉദ്ഘാടനം ചെയ്യും. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ആര്‍. ശങ്കരപ്പിള്ള അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. മണ്ണൊലിപ്പ്, ചെളി അടിഞ്ഞുകൂടല്‍, മലിനീകരണം എന്നിവ തടയുന്നത് ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത്, കൊല്ലം കോര്‍പറേഷന്‍, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്, പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വനിതാഘടക പദ്ധതി: ക്ഷീരസംഘങ്ങള്‍ക്ക് അപേക്ഷിക്കാം കൊല്ലം: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന റിവോള്‍വിങ് ഫണ്ട് വനിതാഘടക പദ്ധതിയിലേക്ക് ജില്ലാ പഞ്ചായത്ത് പരിധിയിലെ ക്ഷീരോൽപാദക സഹകരണ സംഘങ്ങള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ജൂണ്‍ 16നകം ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.