കെ. രാധാകൃഷ്ണൻ, റിട്ട. െഡപ്യൂട്ടി ഡയറക്ടർ, പി.ആർ.ഡി ആതിഥ്യമര്യാദയും നോമ്പുകാരുടെ ത്യാഗമനഃസ്ഥിതിയുമാണ് റമദാൻ എന്നെ ഒാർമിപ്പിക്കുന്നത്. ദീർഘയാത്രക്കുശേഷം മുസ്ലിം സുഹൃത്തിെൻറ ആതിഥ്യം സ്വീകരിച്ച അനുഭവമാണ് ഇൗ കുറിപ്പിന് ആധാരം. ഗോവയിൽനിന്ന് കേരളത്തിലേക്കുള്ള ആ മടക്കയാത്രയിൽ വിശന്ന് പരവശനായാണ് കൊല്ലത്തുള്ള സുഹൃത്ത് നജീബിെൻറ വീട്ടിൽ ചെന്നുകയറിയത്. പ്രാഥമികാവശ്യങ്ങൾ നിറവേറുക, ഭക്ഷണം കഴിക്കുക ഇതായിരുന്നു ലക്ഷ്യം. നജീബിനെ കണ്ടതും ഞാൻ വിശപ്പിെൻറ കാഠിന്യം ബോധ്യപ്പെടുത്തി. കുളി കഴിഞ്ഞ് വേഷം മാറി എത്തിയപ്പോൾ പഞ്ഞിപോലെ മൃദുലമായ പത്തിരിയും കോഴിക്കറിയും പൂവൻ പഴവും എന്നെ കാത്തിരുന്നു. വയറുനിറയെ കഴിച്ചു. കൈകഴുകി തിരിഞ്ഞപ്പോൾ നജീബിെൻറ ഉമ്മ പറഞ്ഞു 'ഇനി വിശ്രമിച്ചോളൂ, സന്ധ്യക്ക് നോമ്പുതുറയുണ്ട്. അപ്പോൾ വിളിക്കാം'. അപ്പോഴാണ് അത് നോമ്പുകാലമാണെന്നും ആ വീട്ടിലെ കൊച്ചുകുട്ടികൾവരെ വ്രതമായതിനാൽ ഒന്നും കഴിക്കാതിരിക്കുകയാണെന്നും മനസ്സിലാക്കിയത്. എനിക്ക് കുറ്റബോധം തോന്നി. എെൻറ വിഷമം കണ്ട് ഉമ്മ ആശ്വസിപ്പിച്ചു. രോഗികൾക്കും മറ്റ് അസൗകര്യമുള്ളവർക്കും നോമ്പ് നോക്കേണ്ടതില്ലെന്നും മോൻ വിഷമിക്കേെണ്ടന്നും അവർ പറഞ്ഞു. ആതിഥ്യമര്യാദയുടെ അർഥമെന്തെന്നും മതം എന്തായിരിക്കണമെന്നും അന്ന് ഞാൻ പഠിച്ചു. വിശക്കുന്നവന് അന്നം നിഷേധിക്കലല്ല മതബോധം. ദേവാലയങ്ങളിൽ കുമിഞ്ഞുകൂടുന്ന പണം വിശക്കുന്നവന് അന്നത്തിനായി വിനിയോഗിച്ചെങ്കിലെന്ന് ഞാൻ ആശിച്ചുപോയി. അന്നത്തെ ഭക്ഷണത്തിെൻറ സ്വാദും ആ കുടുംബം നൽകിയ സ്നേഹവും എെൻറ മനസ്സിൽ മായാതെ നിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.