തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്ലീപ്പർ ക്ലാസ് സർവിസുകൾ ആരംഭിക്കുന്നു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് ഒമ്പത് റൂട്ടുകളിലായി 30 സർവിസുകളാണ് തുടങ്ങുന്നത്. ടെൻഡർ ക്ഷണിച്ച് മാനേജ്മെൻറ് വിജ്ഞാപനമിറക്കി. കരാർ അടിസ്ഥാനത്തിലാവും സർവിസുകൾ. ബസ് നിർമാക്കളിൽനിന്നും രാജ്യത്ത് രജിസ്റ്റർ ചെയ്ത ഒാപറേറ്റർമാരിൽനിന്നുമാണ് താൽപര്യപത്രം ക്ഷണിച്ചിരിക്കുന്നത്. നൂറിലധികം സ്വകാര്യ കോൺട്രാക്ട് ഗാരേജുകൾ നൂറിലധികം സ്ലീപ്പർ സർവിസുകൾ സംസ്ഥാനത്ത് നടത്തുന്നുണ്ട്. തിരുവനന്തപുരത്തുനിന്നു മാത്രം ഒാടുന്നത് 16 ബസുകളാണ്. ഇതിനു പുറമേ, കർണാടക-തമിഴ്നാട് ആർ.ടി.സിയുടെ അടക്കം സ്ലീപ്പർ സർവിസുകൾ സംസ്ഥാനത്ത് ഒാടുന്നുണ്ട്. ഇൗ രംഗത്ത് വ്യക്തമായ സാന്നിധ്യമറിയിക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. എ.സി, േനാൺ എ.സി സർവിസുകളാണ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. 32 ബർത്തുകളാണ് ഒാരോ ബസിലുമുണ്ടാവുക. 30 ബസുകളാണ് ആദ്യഘട്ടത്തിൽ ആലോചിക്കുന്നത്. മോേട്ടാർ വാഹനച്ചട്ടത്തിലും സ്ലീപ്പർ ക്ലാസ് സർവിസുകൾ നടത്തുന്നതിന് തടസ്സങ്ങളൊന്നുമില്ല. റൂട്ടുകൾ ഇങ്ങനെ ............................................ തിരുവനന്തപുരം-ബംഗളൂരൂ കോട്ടയം -ബംഗളൂരു എറണാകുളം- ബംഗളൂരു തൃശൂർ-ബംഗളൂരു പാലക്കാട്-ബംഗളൂരു കോഴിക്കോട്-ബംഗളൂരു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.