ലോക പരിസ്ഥിതിദിനത്തില്‍ വ്യത്യസ്ത പദ്ധതിയുമായി സഹകരണവകുപ്പ്

തിരുവനന്തപുരം: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സഹകരണവകുപ്പ് വിപുല പരിപാടികൾ നടപ്പാക്കും. ഹരിതം സഹകരണപദ്ധതി വിപുലമാക്കി അടുത്ത അഞ്ചുവര്‍ഷം കൊണ്ട് നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടിയുടെ രൂപരേഖ തയാറാക്കി. 'തീം ട്രീസ് ഓഫ് കേരള' എന്ന പേരില്‍ അടുത്ത അഞ്ചുലക്ഷം ഫലവൃക്ഷത്തൈകള്‍ നട്ട് പരിപാലിക്കലാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വര്‍ഷവും ഓരോ മരത്തിന് പ്രാധാന്യം നല്‍കും. 2018ല്‍ പ്ലാവ്, 2019ല്‍ കശുമാവ്, 2020ല്‍ തെങ്ങ്, 2021ല്‍ മാവ്, 2022ല്‍ പുളിമരം എന്നിവയാണ് നട്ട് പരിപാലിക്കുക. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ അഞ്ചിന് തിരുവനന്തപുരം കുളത്തൂരിലെ മാധവവിലാസം സർവിസ് സഹകരണബാങ്ക് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.