എം.ജെ. ബാബു ചെങ്കല്ലും അക്കേഷ്യയും നിറഞ്ഞ കഴക്കൂട്ടത്തെ സൈനിക് സ്കൂൾ കാമ്പസിൽ മരങ്ങൾ നട്ടുവളർത്തി വനവത്കരണം നടത്തുന്നു ചെങ്കല്ലും അക്കേഷ്യയും നിറഞ്ഞ കഴക്കൂട്ടത്തെ സൈനിക് സ്കൂൾ കാമ്പസ് പഴങ്കഥയാകുന്നു. തരിശായി കിടന്ന കാമ്പസിൽ മരങ്ങൾ വളർന്നുതുടങ്ങി. അക്കേഷ്യ വെട്ടിമാറ്റി അവിടെയും വിവിധതരം മരങ്ങൾ നട്ടുവളർത്തുകയാണ് വനംവകുപ്പിെൻറ സാമൂഹിക വനവത്കരണ വിഭാഗം. വർഷങ്ങൾ പിന്നിടുന്നതോടെ സ്വാഭാവികവനമായി ഇവിടം മാറും. പ്രിൻസിപ്പൽ സി.സി.എഫ് കെ.എ. മുഹമ്മദ് നൗഷാദിെൻറ ആശയമാണിത്. ഒരുവർഷം പഴക്കമുള്ള വൃക്ഷത്തൈകളാണ് നട്ടുവളർത്തിയത്. റോഡ് വികസനത്തിന് വെട്ടിമാറ്റിയ മരങ്ങൾക്ക് പകരമാണ് ദേശീയപാത അതോറിറ്റിയുടെ സാമ്പത്തികസഹായത്തോടെ സൈനിക് സ്കൂൾ കാമ്പസിനെ പച്ചപുതുപ്പിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്. വെട്ടിമാറ്റുന്ന ഒരു മരത്തിന് പകരം പത്ത് വൃക്ഷത്തൈകൾ എന്നതാണ് നയം. ഇതനുസരിച്ച് 16 ഹെക്ടറിലാണ് വൃക്ഷത്തൈകൾ നട്ട് തുടങ്ങിയത്. മരങ്ങൾ വളർന്നുതുടങ്ങിയതോടെ പക്ഷികളും മയിലുകളും ഇൗ പച്ചപ്പിലേക്ക് എത്തുന്നുണ്ട്. ഇതിെൻറ തുടർച്ചയായി വിഴിഞ്ഞം പദ്ധതിയുടെ ബദൽ വനവത്കരണത്തിനും സൈനിക് സ്കൂൾ കാമ്പസാണ് തെരഞ്ഞെടുത്തത്. 12 ഹെക്ടറിലാണ് രണ്ടാംഘട്ടം. വിഴിഞ്ഞം പദ്ധതിക്കായി 1127 മരങ്ങളാണ് മുറിച്ചുമാറ്റുന്നത്. ഇതിന് പകരം ഏഴ് ഹെക്ടറിൽ വനവത്കരണം നടത്തണം. എന്നാൽ, 12 ഹെക്ടറിൽ വനവത്കരണത്തിനുള്ള പണംനൽകാമെന്ന് അദാനി ഗ്രൂപ് അറിയിക്കുകയായിരുന്നു. ഇതിനുള്ള തുകയും നൽകും. പുറമെ അദാനി ഗ്രൂപ്പിെൻറ സാമൂഹിക സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി സൈനിക് സ്കൂളിന് ജലവിതരണ പദ്ധതിക്കുള്ള തുകയും നൽകും. ദേശീയപാത അതോറിറ്റിയുടെ ബദൽ വനവത്കരണ പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ പരിസരത്ത് മരങ്ങൾ നട്ടുവളർത്താനുള്ള പദ്ധതിയും തയാറായിട്ടുണ്ട്. എന്നാൽ, ദേശീയപാത അതോറിറ്റി പണം നൽകിയിട്ടില്ല. ഇതിനുള്ള ശ്രമം നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.