എസ്. ലാലി പ്രതാപ്, അസോസിയേറ്റ് പ്രഫസർ, ഡി.ബി കോളജ്, തലയോലപ്പറമ്പ് റമദാൻ പുണ്യകാലം തിരിച്ചറിയുന്നത് മിനിക്കോയി ഗവ.സ്കൂളിൽ അധ്യാപികയായിരുന്ന കാലത്താണ്. നല്ല ആതിഥ്യമര്യാദയുള്ള ദ്വീപുനിവാസികൾ അധ്യാപകരോട് വളരെ സ്നേഹവും ബഹുമാനവും കാണിച്ചു. എന്ത് ഭക്ഷ്യവിഭവമൊരുക്കിയാലും അതിലൊരു പങ്ക് അധ്യാപകർക്കുള്ളതായിരുന്നു. അതവർ ക്വാർട്ടേഴ്സിൽ എത്തിക്കും. റമദാന് ഒരു മാസം ദീപിൽ അവധിയാണ്. എന്നാൽ, കപ്പൽ ഒരാഴ്ച കഴിഞ്ഞേ ദ്വീപിൽ വരൂവെന്നറിഞ്ഞപ്പോൾ സങ്കടം തോന്നി. എന്നാൽ, കപ്പൽ വൈകിയത് അനുഗ്രഹമായെന്ന് പിന്നീടാണ് മനസ്സിലായത്. ഓരോ ദിവസവും ഓരോ വീട്ടിലായിരുന്നു നോമ്പുതുറ. സ്കൂളിൽ പഠിക്കുന്ന മിക്ക കുട്ടികളുടെ വീട്ടിലും നോമ്പുതുറയ്ക്ക് ഞങ്ങളെ ക്ഷണിക്കുമായിരുന്നു. ഓരോ ദിവസവും ഓരോ വീട്ടിൽപോയി നോമ്പുതുറയിൽ പങ്കെടുത്തു. സർബത്തും ഈത്തപ്പഴവുമാണ് ആദ്യം കഴിക്കുക. പിന്നീട് എണ്ണമറ്റ പ്രാദേശിക പലഹാരങ്ങൾ. നിഷ്കളങ്കരായ ദ്വീപ്നിവാസികളുടെ രുചിക്കൂട്ടുകൾ. അവരുടെ സ്നേഹം നിറയെ അതിലുണ്ടാവും. എം.ജി സർവകലാശാലയിൽ അധ്യാപകർക്കുവേണ്ടി നടത്തിയ റിഫ്രഷർ കോഴ്സിൽ പങ്കെടുക്കുമ്പോൾ റമദാനുമായി ബന്ധപ്പെട്ട് മറ്റൊരനുഭവമുണ്ടായി. പ്രിയസുഹൃത്ത് തളിപ്പറമ്പ് സെയ്ദ് കോളജിലെ അധ്യാപകൻ ഡോ.പി.ടി. അബ്ദുൽ അസീസ് (ഇപ്പോൾ പ്രിൻസിപ്പൽ) വീട്ടിലെത്തി കാരക്ക കഴിച്ച് നോമ്പ് തുറന്നു. വീട്ടിൽ നിസ്കരിക്കുകയും ചെയ്തു. റമദാെൻറ വിശുദ്ധ സന്ദേശം പലതലത്തിലാണ് മനസ്സിലേക്ക് കടന്നുവരുന്നത്. ഫോട്ടോ മെയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.