തിരുവനന്തപുരം: രാജ്യത്തുടനീളമുള്ള വിലക്കയറ്റം സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളില്‍ പ്രതിഫലിക്കാത്തതിനു കാരണം സംസ്ഥാനത്തെ ശക്തമായ പൊതുവിതരണ സംവിധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ മെട്രോ ഫെയറിെൻറ സംസ്ഥാനതല ഉദ്ഘാടനം പുത്തിരിക്കണ്ടം മൈതാനിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. റമദാന്‍ മെട്രോഫെയർ ജനങ്ങളോടുളള സര്‍ക്കാറിെൻറ കരുതലാണ്. ഹോർട്ടികോർപ്പും കൺസ്യൂമർ ഫെഡും ഇതേരീതിയിൽ വിപണിയിൽ ഇടപെടുന്നുണ്ട്. ബജറ്റ് വിഹിതമായി 200 കോടി ലഭിച്ചത് നിയന്ത്രിത വിലയ്ക്ക് സാധനങ്ങള്‍ ജനത്തിന് ലഭ്യമാക്കാന്‍ പൊതുവിതരണ സംവിധാനത്തെ സഹായിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ജയ അരി പൊതുവിതരണ ശൃംഖലയിലൂടെ ഏറ്റവും കുറഞ്ഞവിലയ്ക്ക് നല്‍കാന്‍ കഴിയുന്നുണ്ട്. ഇത്തരത്തില്‍ പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുക എന്നതാണ് സര്‍ക്കാറിെൻറ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ സപ്ലൈകോയും കണ്‍സ്യൂമര്‍ ഫെഡും വിപണിയില്‍ ഫലപ്രദമായി ഇടപെെട്ടന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. റമദാന്‍ മെട്രോ ഫെയറിെൻറ ആദ്യ വില്‍പന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ആനാവൂര്‍ നാഗപ്പന്‍, അഡ്വ. ജി.ആര്‍. അനില്‍, പാളയം രാജന്‍ എന്നിവര്‍ സംസാരിച്ചു. സപ്ലൈകോ ജനറല്‍ മാനേജർ നരസിംഗുഗാരി ടി.എല്‍. റെഡ്ഡി സ്വാഗതവും സപ്ലൈകോ റീജനല്‍ മാനേജര്‍ എ. രമാദേവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.