കെ.പി. കോസലരാമദാസിനെ അനുസ്മരിച്ചു

തിരുവനന്തപുരം: തൊഴിലാളി നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന കെ.പി. കോസലരാമദാസി​െൻറ അഞ്ചാം ചരമവാര്‍ഷികേത്താടനുബന്ധിച്ച്‌ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. എ.ഐ.യു.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.കെ. സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത രാഷ്ട്രീയ സംസ്‌കാരത്തി‍​െൻറ ഉടമയായിരുന്നു കെ.പി. കോസലരാമദാസെന്നും ആദര്‍ശത്തിലുറച്ചുനിന്ന് സന്ധിയില്ലാ സമരം ചെയ്തതിനാലാണ് അദ്ദേഹം ഇന്നും ഓര്‍മിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണ സമിതി കണ്‍വീനര്‍ എസ്. സീതിലാല്‍ അധ്യക്ഷതവഹിച്ചു. എ.വി. ബെന്നി (കെ.എസ്.ഇ.ഡബ്ല്യു.യു), എം. ഷാജര്‍ഖാന്‍ (ജനകീയ പ്രതിരോധ സമിതി) എം.എന്‍. അനില്‍ (കെ.എസ്.ആര്‍.ടി.സി.ഡബ്ല്യു.എഫ്) പി.എം. ദിനേശന്‍ (കെ.എസ്.ഇ.ബി പി.സി.സി.എല്‍.ഡബ്ല്യു.യു) തുടങ്ങിയവര്‍ സസംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.