മലേഷ്യന്‍ ജയിലില്‍ കഴിയുന്ന മലയാളി യുവാക്കളുടെ മോചനം നീളുന്നു

പത്തനാപുരം: . യുവാക്കളുടെ വധശിക്ഷ രാജാവ് മരവിപ്പിക്കുകയും പുനരന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തതാണ് കുടുംബങ്ങള്‍ക്കുള്ള ഏക ആശ്വാസം. കഴിഞ്ഞ അഞ്ച് വര്‍ഷമായി മലേഷ്യന്‍ ഇരുട്ടറയില്‍ മയക്കുമരുന്ന് മാഫിയയുടെ ചതിയിൽപെട്ട് കഴിയുകയാണ് മലയാളികളായ നാലുപേര്‍. കൊല്ലം പത്തനാപുരം പട്ടാഴി രഞ്ജിത് ഭവനില്‍ രഞ്ജിത് രവീന്ദ്രന്‍ (29), പത്തനംതിട്ട എരുമേലി ചാത്തൻതറ ഇടകടത്തി കുടത്തിങ്കല്‍ എബി അലക്‌സ് (38), ചിറ്റാര്‍ നീലിപിലാവ് പേഴുംകാട്ടില്‍ സജിത് സദാനന്ദന്‍ (31), തിരുവനന്തപുരം വര്‍ക്കല വെന്നിക്കോട് പനയൻറകുഴി സുമേഷ് സുധാകരന്‍ (32) എന്നിവരാണ് മോചനം പ്രതീക്ഷിച്ച് കഴിയുന്നത്. വെല്‍ഡിങ് ജോലിക്കായാണ് 2013 ജൂലൈ ഒമ്പതിന് ഇവര്‍ ചെന്നൈയില്‍നിന്ന് മലേഷ്യയിലേക്ക് പോയത്. ഏജൻറുമാരായ വര്‍ക്കല സ്വദേശികള്‍ക്ക് വിസക്ക് ഒരുലക്ഷം രൂപ നല്‍കി. എന്നാല്‍, മെര്‍ക്കുറി പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയില്‍ ശുചീകരണ ജോലിയാണ് ലഭിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. 2013 ജൂലൈ 26ന് ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കമ്പനി ഡ്രൈവറും തമിഴ് വംശജനുമായ മലേഷ്യന്‍ സ്വദേശി നാഗരാജ​െൻറ ബാഗില്‍നിന്ന് ലഹരിമരുന്ന് പിടികൂടി. പിന്നീട് ചിറ്റാര്‍ സ്വദേശി സിജോ തോമസ്, മാവേലിക്കര സ്വദേശി രതീഷ് രാജന്‍, വര്‍ക്കല സ്വദേശി മുഹമ്മദ് കബീര്‍ ഷാഫി, ചെെന്നെ സ്വദേശി ഷാജഹാന്‍ എന്നിവര്‍ അറസ്റ്റിലായി. തുടര്‍ന്ന് ഇവര്‍ ജോലിചെയ്തിരുന്ന കമ്പനിയില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തു. ഇതോടെയാണ് മറ്റുള്ളവരും മലേഷ്യന്‍ പൗരന്‍ സര്‍ഗുണന്‍ എന്നയാളും അറസ്റ്റിലായത്. ഇവരുടെ മോചനം ഉടൻ ഉണ്ടാവുമെന്നും മറ്റ് സമ്മർദങ്ങളുണ്ടായാല്‍ മോചനം ബുദ്ധിമുട്ടാവുമെന്നുമുള്ള കമ്പനി അധികൃതരുടെ വാക്കുകളെ വിശ്വസിച്ചു. അതിനാല്‍ നാട്ടില്‍നിന്ന് ശ്രമങ്ങള്‍ നടത്താനും വൈകി. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ സിജോ തോമസില്‍നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കളറിഞ്ഞത്. ഇതിനിടയിൽ മലേഷ്യന്‍ കോടതി രഞ്ജിത്, സുമേഷ്, എബി, സജിത് എന്നിവര്‍ക്ക് ജനുവരിയില്‍ വധശിക്ഷ വിധിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും ജനപ്രതിനിധികളും പ്രശ്നത്തില്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ പത്തനാപുരം ഗാന്ധിഭവൻ വഴി അമൃതാനന്ദമയി ട്രസ്റ്റുമായി ബന്ധപ്പെട്ട് പ്രശ്നം രാജാധികാരിയുടെ ശ്രദ്ധയിൽപെടുത്തി. അതേതുടര്‍ന്നാണ് വിശദമായ അന്വേഷണം നടത്താന്‍ ഭരണാധികാരി ഉത്തരവിട്ടത്. അതി​െൻറ അടിസ്ഥാനത്തിൽ പത്തനാപുരം സ്വദേശി രഞ്ജിത്തി​െൻറ പിതാവിനെ മലേഷ്യയിൽ കൊണ്ടുപോകാനും നിർദേശമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.