സെക്രട്ടേറിയറ്റ് പരിസരത്തെ സമരങ്ങൾ നിരോധിക്കണമെന്ന്​ മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പരിസരത്തെ സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തൊഴിൽ സംഘടനകൾ, സാമുദായിക സംഘടനകൾ തുടങ്ങിയവക്ക് ധർണയും പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്താൻ നഗരത്തിൽനിന്ന് മാറി മറ്റൊരു സ്ഥലം അനുവദിക്കണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ജേണലിസ്റ്റ് പെൻഷനേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡൻറ് പൂവച്ചൽ സദാശിവൻ നൽകിയ പരാതിയിലാണ് നടപടി. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും സാമുദായിക സംഘടനകൾക്കും സമരം ചെയ്യാൻ അവകാശമുണ്ടെങ്കിലും അത് മറ്റുള്ളവരുടെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാകരുതെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.