കരുനാഗപ്പള്ളി: ഡോ. വേലിക്കുട്ടി അരയൻ മെമ്മോറിയൽ ഫിഷറീസ് ടെക്നിക്കൽ ആൻഡ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ നഗരസഭാ ചെയർപേഴ്സൺ എം. ശോഭന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കുറ്റിവട്ടം അബ്ദുൽ ജലീൽ അധ്യക്ഷതവഹിച്ചു. എസ്.എസ്.എൽ.സി വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണോദ്‌ഘാടനം ഫിഷറീസ് അസി. ഡയറക്ടർ എസ്.ആർ. രമേശ് ശശിധരനും ജീവിതപാഠം എന്ന പുസ്തവിതരണം നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ മഞ്ജുവും നിർവഹിച്ചു. കൗൺസിലർ മുനമ്പത്ത് ഗഫൂർ, വസുമതി, അസ്ലം, ഷംസുദ്ദീൻ കുഞ്ഞ്, സംവിധായകൻ അനിൽ നാഗേന്ദ്രൻ, പ്രിൻസിപ്പൽ അനിൽകുമാർ, ഹെഡ്മാസ്റ്റർ എച്ച്. നൗഷാദ്, സ്റ്റാഫ് സെക്രട്ടറി കെ.എൽ. സീമ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.