പ്രകൃതിസ്നേഹിയായ ഗേറ്റ് കീപ്പറിന് റെയില്‍വേയുടെ ആദരവ്്

കിളികൊല്ലൂര്‍: റെയില്‍വേ ഗേറ്റിനോട് ചേര്‍ന്ന് മരങ്ങള്‍ നട്ടുവളര്‍ത്തി സംരക്ഷിക്കുകയും ജോലിയില്‍ മികച്ച സേവനം നടത്തുകയും ചെയ്ത ഗേറ്റ് കീപ്പര്‍ക്ക് റെയില്‍വേയുടെ ആദരം. കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ കരിക്കോട് പഴയ സ്റ്റാന്‍ഡ് റെയില്‍വേ ഷണ്ടിങ് മാസ്റ്റര്‍ പുനലൂര്‍ സ്വദേശി സുബൈര്‍കുട്ടിക്കാണ് റെയില്‍വേയുടെ ആദരം. സതേണ്‍ റെയില്‍വേ മധുര ഡിവിഷനില്‍ കഴിഞ്ഞ 34 വര്‍ഷമായി ജോലിചെയ്യുന്ന സുബൈര്‍കുട്ടിക്ക് പ്രിന്‍സിപ്പല്‍ ചീഫ് ഓപറേറ്റിങ് മാനേജര്‍-ചെെന്നെ എന്ന പദവിയോടെയാണ് ആദരവ് നൽകുന്നത്. ഒമ്പത് വര്‍ഷമായി പേരൂര്‍ തട്ടാര്‍കോണം കുതിരമുക്കിലാണ് താമസം. 2013-14ൽ മധുര ഡിവിഷ​െൻറ ചീഫ് ഓപറേറ്റിങ് മാനേജര്‍ പദവിയില്‍ സുബൈര്‍കുട്ടിക്ക് ആദരവ് ലഭിച്ചിരുന്നു. രണ്ടാംതവണയും ആദരവ് കിട്ടിയതിൽ അഭിമാനമുണ്ടെന്ന് സുബൈര്‍കുട്ടി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.