മോഹച്ചിറകിലേറി ഇതര സംസ്ഥാനക്കാർ കടയ്ക്കൽ: ഓരോ റമദാനിലും മോഹങ്ങളുടെ ചിറകിലേറി ജന്മനാടിെൻറ ഓർമകളിലേക്ക് മടങ്ങിപ്പോകുന്ന കൂട്ടരുണ്ട് നമുക്കിടയിൽ. ജീവിത മാർഗം തേടി കേരളത്തിലെത്തിയ ഇതരസംസ്ഥാനക്കാരാണിവർ. റമദാൻ കാലത്തെ കുറിച്ച് അവർക്ക് പറയാനുള്ളത് സന്തോഷവും സങ്കടവുമിറ്റുന്ന വാക്കുകളാണ്. കടയ്ക്കൽ സീഡ് ഫാം ജങ്ഷനിലെ ഫിൽഫില ബേക്കറിയിൽ പലഹാരങ്ങളും അറേബ്യൻ വിഭവങ്ങളും ഒരുക്കുന്ന റഷീദാണ് തങ്ങളുടെ റമദാൻ കാലത്തെ കുറിച്ച് പറഞ്ഞത്. അസമിലെ നാഗോൺ ജില്ലയാണ് റഷീദിെൻറ ജന്മദേശം. 10 കൊല്ലം മുമ്പാണ് റഷീദ് കേരളത്തിലേക്ക് വണ്ടികയറിയത്. ആദ്യം കൺസ്ട്രക്ഷൻ മേഖലയിലായിരുന്നു ജോലി. പിന്നീടാണ് ബേക്കറിയിലെത്തിയത്. മാതാവും പിതാവും അനുജനും അനുജത്തിയുമടങ്ങുന്നതാണ് കുടുംബം. ബന്ധുവാണ് കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. അസമിയും ഹിന്ദിയും വഴങ്ങിയിരുന്ന റഷീദ് വേഗത്തിൽ മലയാളവും പറഞ്ഞുതുടങ്ങി. ചോറും റൊട്ടിയും ദാലും മാത്രം കണ്ടിരുന്ന അയാൾ ഇവിടെയെത്തിയ ശേഷമാണ് അറേബ്യൻ വിഭവങ്ങൾ കാണുന്നതുന്നെ. ഇന്നിപ്പോൾ ഷവായിയും ഷവർമയും ദം ബിരിയാണിയുമടങ്ങുന്ന രുചികൾ ഒരുക്കുന്നത് റഷീദാണ്. നോമ്പ് തുറക്കായി ബേക്കറിയിൽ പ്രത്യേകം തയാറാക്കുന്ന സമൂസ, വട, ബജി തുടങ്ങിയ ലഘു കടികളുടെ പാചക നേതൃത്വവും റഷീദിനു തന്നെ. അവധിക്ക് പോയി മടങ്ങിയപ്പോൾ ബന്ധുക്കളായ ഇജാസിനെയും അലിയെയും മഹമൂദുൽ ഹഖിനെയും റഷീദ് കേരളത്തിലേക്ക് കൊണ്ടു വന്നിരുന്നു. ബേക്കറിയിൽ റഷീദിനൊപ്പം ഇന്ന് അവരുമുണ്ട്. റഷീദിനും ഒപ്പമുള്ള ജീവനക്കാർക്കും മുടങ്ങാതെ നോമ്പെടുക്കുന്നതിന് ബേക്കറി ഉടമ ഫർഹാൻ എല്ലാ സൗകര്യങ്ങളും നൽകുന്നുണ്ട്. ഓർമകളിൽ ജന്മനാടിനെ നിറച്ചുവെച്ചാണ് അവർ ഈ റമദാന് ഇവിടെ കഴിഞ്ഞുകൂടുന്നത് .വരാൻ പോകുന്ന വലിയ പെരുന്നാളിന് നാട്ടിൽ ബന്ധുക്കൾക്കൊപ്പം ആഘോഷിക്കാമെന്ന ആഗ്രഹത്തിെൻറ ബലത്തിൽ. ചിത്രം: Supply 1 റമദാൻ വിഭവങ്ങൾ ഉണ്ടാക്കുന്ന ഇതര സംസ്ഥാനക്കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.