ബാബ് അൽ റയ്യാൻ സുബർക്കത്തിലെ തീക്കാറ്റ് കൊല്ലം: വിശ്വാസികൾക്ക് ആത്മസമർപ്പണത്തിെൻറ ദിനരാത്രങ്ങളാണ് റമദാൻ. 'റമദ'എന്ന അറബി മൂലപദത്തിൽ നിന്നാണ് റമദാൻ എന്ന വാക്കിെൻറ ഉദ്ഭവം. റമദ എന്നാൽ കരിക്കുന്നത് എന്നർഥം. തിന്മകളെ കരിച്ച്കളയുകയാണ് ഒാരോ റമദാനിലൂടെയും വിശ്വാസികൾ ചെയ്യുന്നത്. വ്രതാനുഷ്ഠാനവും നമസ്കാരവും ദാനധർമങ്ങളും പ്രാർഥനകളുമൊക്കെയായി ചെലവിടുന്ന നിമിഷങ്ങൾ. നോമ്പുതുറകളും തറാവീഹും സജീവമാക്കുന്ന മസ്ജിദുകൾ. പുലർകാലം വരെയും പ്രാർഥനാനിർഭരമായി ഭവനങ്ങൾ. ഒാരോ റമദാനും വ്യക്തിസംസ്കരണത്തിെൻറ നല്ല പാഠങ്ങൾ പകർന്നുനൽകിയാണ് വിശ്വാസികളിൽനിന്ന് വിടവാങ്ങുക. ശവ്വാൽപിറ കാണുംവരെയും മസ്ജിദുകളും ഭവനങ്ങളും നോമ്പുകാലത്തിെൻറ ധന്യതയിലായിരിക്കും. റമദാൻ രണ്ടാമത്തെ പത്തിൽനിന്ന് അവസാന പത്തിലേക്ക് കടക്കാനിരിക്കെ, വ്രതാനുഷ്ഠാനത്തോടൊപ്പം ഇഫ്താറുകളും റിലീഫ് പ്രവർത്തനങ്ങളുമെല്ലാം നാടെങ്ങും സജീവമാണ്. മഹല്ല് ജമാഅത്ത് കമ്മിറ്റികളും യുവജന-സന്നദ്ധ സംഘടനകളും റമദാനിൽ വിവിധ സേവന പ്രവർത്തനങ്ങൾ നടത്തുന്നു. വിജ്ഞാന ക്ലാസുകളും പ്രഭാഷണങ്ങളും വ്യാപകമായി സംഘടിപ്പിക്കപ്പെടുന്നു. വനിതകളുടെയടക്കം സജീവ പങ്കാളിത്തം ഇത്തരം പരിപാടികളിൽ ഉറപ്പാക്കാൻ സംഘാടകർ ശ്രദ്ധിക്കുന്നുണ്ട്. റമദാനിലെ ശേഷിക്കുന്ന ദിനങ്ങൾ കൂടുതൽ പ്രാർഥനാനിർഭരമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.