കൊല്ലം: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല പരിസ്ഥിതിദിനാചരണത്തിൽ കൊല്ലം നഗരത്തെ ഹരിതനഗരമായി പ്രഖ്യാപിക്കും. കഴിഞ്ഞവർഷത്തെ ഫോറസ്‌റ്റ് സർവേ ഒാഫ് ഇന്ത്യയുടെ കണക്കനുസരിച്ച് കേരളത്തിൽ ഹരിത കവചം രണ്ട് ശതമാനത്തിലധികം വർധിച്ചിട്ടുണ്ട്. വനംവകുപ്പിെൻറ നേതൃത്വത്തിൽ നടപ്പാക്കിയ എെൻറ കേരളം, നമ്മുടെ മരം, വഴിയോരത്തണൽ, ഹരിതതീരം, ഹരിതകേരളം, കാവുകളുടെ സംരക്ഷണം, കണ്ടൽകാട് പദ്ധതി തുടങ്ങിയവയാണ് ഗുണകരമായ മാറ്റങ്ങൾക്ക് അടിസ്ഥാനം. ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന് രാവിലെ കൊല്ലം ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ വനംമന്ത്രി കെ. രാജു നിർവഹിക്കുമെന്ന് മേയർ വി. രാജേന്ദ്രബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ ഹരിത നഗര പ്രഖ്യാപനം, വനമിത്ര പുരസ്‌കാരങ്ങളുടെ വിതരണം എന്നിവ അദ്ദേഹം നിർവഹിക്കും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായുള്ള വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിർവഹിക്കും. എം. നൗഷാദ് എം.എൽ.എ അധ‍്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. വനംവകുപ്പ് പ്രസിദ്ധീകരണമായ അരണ്യത്തിെൻറ പരിസ്ഥിതി ദിന പതിപ്പ് കൊടിക്കുന്നിൽ സുരേഷും വൃക്ഷത്തൈകളുടെ അതിജീവന സർവേ റിപ്പോർട്ട് കെ. സോമപ്രസാദ് എം.പിയും പ്രകാശനം ചെയ്യും. വനംവകുപ്പിെൻറ സാമൂഹിക വനവത്കരണ വിഭാഗം 76 ഇനങ്ങളിലായി 81 ലക്ഷം വൃക്ഷത്തൈകളാണ് സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നത്. എെൻറ മരം, നമ്മുടെ മരം പരിപാടികളുടെ ഭാഗമായി ഈ വർഷവും വനം വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം ഉൽപാദിപ്പിച്ച തൈകൾ പരിസ്ഥിതി ദിനാഘോഷത്തിെൻറ ഭാഗമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തിക്കും. ജില്ലയിൽ അഞ്ച് ലക്ഷത്തിലധികം തൈകളാണ് വിതരണംചെയ്യുക. കൂടാതെ എല്ലാ ജില്ലകളിലും വൃക്ഷത്തൈ നട്ടുപരിപാലിക്കൽ, പരിസര ശുചീകരണ ബോധവത്കരണ റാലികൾ, കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കും. ഫോറസ്‌റ്റ് കൺസർവേറ്റർ എം.എസ്. ജയരാമൻ, പി.ആർ.ഡി ഓഫിസർ അജോയ്, അസി. ഫോറസ്‌റ്റ് ഓഫിസർ ജ്യോതി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.