കൊല്ലം: എല്‍.ബി.എസ് സെൻറര്‍ ഫോര്‍ സയന്‍സ് ആൻഡ് ടെക്‌നോളജിയുടെ കണ്ണനല്ലൂര്‍ സെൻററില്‍ അംഗപരിമിതര്‍ക്കുവേണ്ടി സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിക്കുന്നു. ഡാറ്റാ എന്‍ട്രി ആൻഡ് ഓഫിസ് ആട്ടോമേഷന്‍, ഡി.ടി.പി എന്നിവയാണ് കോഴ്‌സുകള്‍. പങ്കെടുക്കുന്നവര്‍ക്ക് സ്റ്റൈപൻറ് ലഭിക്കും. അടിസ്ഥാനയോഗ്യത എസ്.എസ്.എല്‍.സി. ഫോൺ: 0474-2501127. ആയുര്‍വേദിക് തെറപി ആൻഡ് മാനേജ്മെൻറ് കോഴ്‌സ് കൊല്ലം: സ്റ്റേറ്റ് റിസോഴ്‌സ് സെൻററിന് കീഴില്‍ എസ്.ആര്‍.സി കമ്യൂണിറ്റി കോളജ് നടത്തുന്ന ആയുര്‍വേദിക് തെറപി ആൻഡ് മാനേജ്മെൻറ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പന്ത്രണ്ടാം ക്ലാസ്. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്സിെൻറ കാലാവധി ഒരുവര്‍ഷമാണ്. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും 200 രൂപ നിരക്കില്‍ തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാമ്പിന് സമീപത്തെ എസ്.ആര്‍.സി ഓഫിസില്‍നിന്ന് ലഭിക്കും. തപാലില്‍ വേണ്ടവര്‍ 250 രൂപയുടെ ഡി.ഡി സഹിതം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ www.src.kerala.gov.in, www.srccc.in വെബ്‌സൈറ്റുകളില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി ജൂണ്‍ 15. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെൻറര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം -695033. ഫോണ്‍: 0471-2325101, 2326101, 9446330827.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.