മുൻ ദേശീയ വോളിബാൾ താരത്തിന് നാടി​െൻറ അന്ത്യാഞ്ജലി

കല്ലമ്പലം: കഴിഞ്ഞദിവസം നിര്യാതനായ മുൻ ദേശീയ വോളിബാൾ താരം തോട്ടയ്ക്കാട് കോവിലഴികം വീട്ടിൽ സുഗതന് (82) നാടി​െൻറ അന്ത്യാഞ്ജലി. ഹൃദയാഘാതത്തെതുടർന്ന് വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു മരണം. 1959ൽ കെ.എസ്.ആർ.ടി.സിയിൽ ജോലിക്ക് കയറിയ അദ്ദേഹം ഇവിടത്തെ ടീമിനുവേണ്ടിയാണ് ആദ്യം ബൂട്ടണിയുന്നത്. 1964ൽ കെ.എസ്.ആർ.ടി.സി ടീമി​െൻറ ക്യാപ്റ്റനായി. 1965ൽ മദ്രാസ് ഏജീസ് അക്കൗണ്ടൻറ് ജനറൽ ഓഫിസിൽ ഓഡിറ്ററായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് അഞ്ചുതവണ ദേശീയ വോളിബാൾ മത്സരങ്ങളിൽ കളിച്ചു. കബഡിയിലും മികവ് തെളിയിച്ച സുഗതൻ 1960-61ൽ കേരളത്തിനുവേണ്ടി ആദ്യ കബഡി ടീം രൂപവത്കരിച്ചപ്പോൾ അതിൽ അംഗമാവുകയും ദേശീയ ഗെയിംസിൽ പങ്കെടുക്കുകയും ചെയ്തു. ജോലിയിൽനിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുമ്പോഴും നിരവധിപേർക്ക് സ്പോർട്സ് രംഗത്ത് പ്രോത്സാഹനങ്ങളും ഉപദേശങ്ങളും നൽകിയിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ രാഷ്്ട്രീയ സാമൂഹിക സാംസ്കാരികരംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് സംസ്കാരചടങ്ങുകൾ നടന്നത്. പ്രേമയാണ് ഭാര്യ. മക്കൾ: രാജേഷ്, നിലേഷ്. മരുമക്കൾ: സിനി, കാർത്തിക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.