എൽ.ഐ.സി ഏജൻറ്സ്​ ഓർഗനൈസേഷൻ ഓഫ് ഇന്ത്യ സൗത്ത് സോണൽ സമ്മേളനം

തിരുവനന്തപുരം: എൽ.ഐ.സി ഏജൻറ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സി.ഐ.ടി.യു) 5ാം സൗത്ത് സോണൽ (കേരളം, തമിഴ്നാട്, പുതുച്ചേരി) സമ്മേളനം ഞായറാഴ്ച വൈകീട്ട് അഞ്ചിന് ബി.ടി.ആർ ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനം തിങ്കളാഴ്ച സമാപിക്കും. ശ്രീകാര്യം ഗവ. ഹൈസ്കൂളില്‍ പുതിയ കെട്ടിടങ്ങൾ തുറന്നു തിരുവനന്തപുരം: ശ്രീകാര്യം ഗവ. ഹൈസ്കൂളില്‍ പുതുതായി നിർമിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കിൻറര്‍ഗാര്‍ട്ടണ്‍, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുള്ള നവീകരിച്ച ബ്ലോക്ക്, ഭക്ഷണ ശാല, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ എന്നിവയാണ് നിർമിച്ചത്. ഗവണ്‍മ​െൻറ് എംപ്ലോയീസ് സഹകരണ സംഘം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 35 ലക്ഷം രൂപ െചലവഴിച്ചാണ് കെട്ടിടങ്ങൾ നിർമിച്ചത്. ചടങ്ങില്‍ മികച്ച വിജയംനേടിയ കുട്ടികളെയും കിൻറര്‍ഗാര്‍ട്ടണ്‍ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതികസഹായം ചെയ്ത തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ അധ്യാപകരെയും മന്ത്രി ആദരിച്ചു. എംപ്ലോയീസ് സഹകരണ സംഘം പ്രസിഡൻറ് എസ്. രാജന്‍ അധ്യക്ഷത വഹിച്ചു. സി.കെ. ദിനേശ് കുമാര്‍ സ്വാഗതവും കെ.എസ്. ഷീല, ടി.സി. മാത്തുകുട്ടി, കെ. മോഹനകുമാര്‍, കെ.സി. ഹരികൃഷ്ണന്‍, ടി.എസ്. രഘുലാല്‍, വി സുരേഷ്കുമാര്‍, കെ.വി. അശോക്‌ കുമാര്‍, ബി. അനില്‍കുമാര്‍, കെ.എ. ബിജുരാജ്, എസ്. ഹരികുമാര്‍, എ. ഷെരീഫ്, എം. ലീന, എ.കെ. നൗഷാദ്, കൃഷ്ണന്‍കുട്ടി മടവൂര്‍, പ്രഫ. കെ.പി. ഷീജ, സ്‌റ്റാന്‍ലി ഡിക്രൂസ്, കെ.ആര്‍. മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.