കാട്ടാക്കട: വിളപ്പിൽ പഞ്ചായത്തിലെ കരുവിലാഞ്ചി വാർഡ് ഉപെതരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ പരമ്പരാഗത സീറ്റ് പിടിച്ചെടുത്ത് എൽ.ഡി.എഫ്. എൽ.ഡി.എഫ് സ്ഥാനാർഥി ആർ.എസ്. രതീഷ് 518 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെപോൾ ചെയ്ത 1750 വോട്ടിൽ ആർ.എസ്. രതീഷ് 913 വോട്ടുകൾ നേടി. യു.ഡി.എഫിലെ മോഹനന് 395, പി. ബിജു (സ്വത.) 297, ബി.ഡി.ജെ.എസിലെ ആർ. ദാമോദരൻ നായർ -158 എന്നിങ്ങനെ വോട്ടുകള്‍ നേടി. വിളപ്പിൽ പഞ്ചായത്തോഫിസിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു വോട്ടെണ്ണൽ. കോൺഗ്രസ് സ്ഥാനാർഥി 400 വോട്ടുകൾക്ക് മുകളിൽ ഭൂരിപക്ഷം നേടുന്ന വാർഡായിരുന്നു കരുവിലാഞ്ചി. കോൺഗ്രസ് നേതാവും വാർഡംഗവുമായിരുന്ന ജയകുമാർ മരിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.