കളിക്കുന്നതിനിടെ കിണറ്റിൽ വീണ കുട്ടിയെ ഫയർഫോഴ്​സ്​ രക്ഷിച്ചു

കഴക്കൂട്ടം: സഹോദരങ്ങളോടൊപ്പം പന്ത് കളിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പോത്തൻകോട് പള്ളിനട മെസ്ഫിലിൽ ഷംനാദി​െൻറ മകൾ ഷഫ്ന (15) ആണ് കിണറ്റിൽ വീണത്. അപകടം നടന്നയുടൻ രക്ഷാപ്രവർത്തനത്തിനിറങ്ങിയ നാട്ടുകാരൻ കുട്ടിയെ കയറിൽ പിടിച്ചുനിൽക്കാൻ സഹായിച്ചു. കഴക്കൂട്ടത്തുനിന്ന് ഫയർഫോഴ്െസത്തി വലയിറക്കിയാണ് കുട്ടിയെ കരക്കുകയറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.