കരുനാഗപ്പള്ളി: തഴവ കടത്തൂർ സ്വദേശിയായ യുവതിയുടെ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിക്കാനിടയായത് ഓച്ചിറയിലെ സ്വകാര്യആശുപത്രി ഡോക്ടറുടെ അനാസ്ഥയെന്ന് പരാതി. മറവുചെയ്ത നവജാത ശിശുവിെൻറ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. തഴവ കടത്തൂർ കാഞ്ഞിലേത്ത് കിഴക്കതിൽ വീട്ടിൽ സുജേഷിെൻറ ഭാര്യ അല്ലിയുടെ(29) കുഞ്ഞ് മരിച്ചത് സ്വകാര്യ ഗൈനക്കോളജിസ്റ്റിെൻറ പിഴവുമൂലമാണെന്ന് യുവതിയും ഭർത്താവും ഓച്ചിറ പൊലീസ് കരുനാഗപ്പള്ളി എ.സി.പി, വകുപ്പ് മന്ത്രി, ആരോഗ്യവിഭാഗം അധികൃതർ തുടങ്ങിയവർക്ക് പരാതി നൽകി. തഴവ കടത്തൂരിലെ യുവതിയുടെ വീട്ടുപറമ്പിൽ മറവുചെയ്ത മൃതദേഹം പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ഉച്ചയോടെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. േമയ് 18ന് പരിശോധനക്കായി യുവതി ആശുപത്രിയിലെത്തിയിരുന്നു. തുടർന്ന് 23ന് പ്രസവം കാണുമെന്നും അഡ്മിറ്റാവണമെന്നും പറഞ്ഞിരുന്നു. എന്നാൽ 22ന് യുവതി അഡ്മിറ്റായി. രാത്രിയിൽ പ്രസവവേദന വരാനുള്ള മരുന്നുനൽകി പിറ്റേന്ന് ഉച്ച വരെയും പ്രസവിച്ചില്ല. ഡോക്ടർ പരിശോധിച്ച ശേഷം സമയമായിട്ടില്ലെന്നറിയിച്ചു. പിന്നീട് അല്ലി കുഴഞ്ഞുവീഴുകയായിരുന്നു. ഇതിനിടെ കുട്ടിയുടെ തല പുറത്തേക്ക് വന്നിരുന്നു. തുടർന്ന് പ്രസവിക്കാൻ പറ്റാത്ത നിലയിലാണെന്നും ഓപറേഷന് വിധേയമാക്കണമെന്നും ഡോക്ടർമാർ അറിയിച്ചു. വീൽചെയറിൽ ഇരുത്തി അല്ലിയെ ഓപറേഷൻ തിയറ്ററിൽ എത്തിച്ചു. ഇതിനിടെ കുട്ടിയുടെ തലഭാഗം മുഴുവൻ വെളിയിൽ വന്നിരുന്നു. പിന്നീട് ഒാപറേഷനിലൂടെ കുട്ടിയെ പുറത്തെടുക്കുകയായിന്നു. കുട്ടി അപ്പോഴേക്കും മരിച്ചിരുന്നു. ആശുപത്രിയിൽ നടന്ന സംഭവവികാസങ്ങൾ അല്ലി ഭർത്താവിനോട് പറഞ്ഞതനുസരിച്ചാണ് ഡോക്ടർമാരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി പരാതി നൽകിയത്. അമ്മൻനട ഡിവിഷനിൽ 68.2 ശതമാനം പോളിങ് ഇരവിപുരം: കൊല്ലം കോർപറേഷനിലെ അമ്മൻനട ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 68.2 ശതമാനം പോളിങ്. പോളിങ് പൊതുവെ സമാധാനപരമായിരുന്നു. നാലു ബൂത്തുകളിലായിട്ടായിരുന്നു പോളിങ്. വൻ െപാലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.