ദ​ുരൂഹസാഹചര്യത്തിൽ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

അഞ്ചൽ: ദുരൂഹസാഹചര്യത്തിൽ യുവാവ് കിണറ്റിൽ വീണ് മരിച്ച നിലയിൽ. ഏരൂർ ഭാരതീപുരം തുമ്പോട് ലിജോ ഭവനിൽ ലാലുവാണ്(26) മരിച്ചത്. കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെ അഞ്ചലിന് സമീപം അഗസ്ത്യക്കോട്ടാണ് സംഭവം. അഗസ്ത്യക്കോട് കോളച്ചിറയിൽ ഒറ്റക്ക് താമസിക്കുന്ന ഷൈലയുടെ വീട്ടിലെത്തിയ യുവാവി​െൻറ മൃതദേഹം സമീപത്തെ കിണറ്റിലാണ് കണ്ടത്. ഹോം നഴ്സായ ഷൈല മൂന്ന് മാസം മുമ്പ് വാങ്ങിയ ഇൗ വീട്ടിൽ വല്ലപ്പോഴും മാത്രമാണ് താമസിക്കാറുള്ളത്. സംഭവദിവസം രാത്രിയിൽ ആയൂർ സ്വദേശി സുമേഷ്, ഗോപകുമാർ എന്നിവർ ഒരു സ്ത്രീയോടൊപ്പം ഇവിടെയെത്തി വീട്ടിൽകയറി ആക്രമണം നടത്തി. ഇവർ ഷൈലയെയും ഒപ്പമുണ്ടായിരുന്ന ലാലുവിനെയും മർദിക്കുകയും വീട്ടുപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. മർദനമേറ്റ് വീട്ടിൽ നിന്ന് ഇറങ്ങിയോടുമ്പോൾ ആൾമറയില്ലാത്ത കിണറ്റിൽ വീണ് ലാലു മരിച്ചതാണെന്നാണ് സംശയിക്കുന്നത്. പുനലൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതശരീരം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. തലയിൽ പരിക്കേറ്റ ഷൈലയെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാലുവി​െൻറ മൃതദേഹം പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവസ്ഥലത്തുനിന്ന് അഞ്ചൽ പൊലീസ് അക്രമം നടത്തിയ മൂന്നുപേരെയും ഇവർ വന്നതെന്ന് കരുതുന്ന ഓട്ടോയും കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.