കൊട്ടാരക്കര: പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ റൂറല്‍ ജില്ല തെരഞ്ഞെടുപ്പിൽ ജില്ല ക്രൈം ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ എം. രാജേഷിനെ പ്രസിഡൻറായും ജില്ല ക്രൈംബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ എം. ഷിഹാബുദ്ദീനെ വൈസ് പ്രസിഡൻറായും തെരഞ്ഞെടുത്തു. ജില്ല സെക്രട്ടറിയായി കൊട്ടാരക്കര ട്രാഫിക്കിലെ അസിസ്റ്റൻറ് സബ് ഇന്‍സ്പെക്ടര്‍ കെ. ഉണ്ണികൃഷ്ണപിള്ളയെയും ജോയൻറ് സെക്രട്ടറിയായി കുന്നിക്കോട് പൊലീസ് സ്റ്റേനിലെ അസിസ്റ്റൻറ് സബ് ഇന്‍സ്പെക്ടര്‍ പി. കൃഷ്ണകുമാറിനെയും ട്രഷററായി ജില്ല സ്പെഷല്‍ ബ്രാഞ്ചിലെ അസിസ്റ്റൻറ് സബ് ഇന്‍സ്പെക്ടര്‍ സാജു ആര്‍.എല്ലിനെയും തെരഞ്ഞെടുത്തു. സ്റ്റാഫ് കൗണ്‍സിലിലേക്ക് ടി. ബിനു (എഴുകോണ്‍), ടി. രാജു (അഞ്ചല്‍), എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി പ്രവീണ്‍ വി.എസ് (തെന്മല), രാജീവ് (ശാസ്താംകോട്ട), എസ്. സലിം(ജില്ല സ്പെഷല്‍ ബ്രാഞ്ച്), അലക്സാണ്ടര്‍ (എഴുകോണ്‍), ഷാജഹാന്‍ (ചടയമംഗലം), ഗോപകുമാര്‍ (കടയ്ക്കല്‍) എന്നിവരെ തെരഞ്ഞെടുത്തു. പൊതിച്ചോറുകളുമായി അവർ വീണ്ടുമെത്തി കരുനാഗപ്പള്ളി: പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ചങ്ങൻകുളങ്ങര ഐക്യകേരള ഗ്രന്ഥശാല വനിതാവേദി പ്രവർത്തകർ പൊതിച്ചോറുകളുമായി വീണ്ടുമെത്തി. 'ഒരു കുടുംബം ഒരു പൊതിച്ചോറ്'എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത് വിതരണം ചെയ്തത്. 150 വീടുകൾ വനിതാവേദി പ്രവർത്തകർ സന്ദർശിച്ചാണ് ഭക്ഷണപ്പൊതികൾ ശേഖരിച്ചത്. മൂന്നുമാസത്തിലൊരിക്കൽ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രന്ഥശാലാ സെക്രട്ടറി എം. രാമചന്ദ്രൻപിള്ള പറഞ്ഞു. ആശുപത്രിഅങ്കണത്തിൽ നടന്ന ഭക്ഷണപ്പൊതി വിതരണോദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ നിർവഹിച്ചു. വനിതാവേദി പ്രസിഡൻറ് ശ്രീലേഖ. ആശുപത്രി സൂപ്രണ്ട് ഡോ. നഹാസ്, വനിതാവേദി സെക്രട്ടറി ഹേമാ മാത്യു, ഗ്രന്ഥശാലാ പ്രസിഡൻറ് കെ. വിശ്വനാഥൻ, രാമചന്ദ്രപണിക്കർ, ജി. മഹേശ്വരി, ലൈബ്രേറിയൻ മായ, സരളാദേവി, തങ്കമണി സത്യനാഥ്, രാമൻപിള്ള, ഷൈനി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.