കൊല്ലം: ട്രെയിനിലും സ്റ്റേഷനിലും യാത്രക്കാർക്കുണ്ടാകുന്ന ചെറിയ അസുഖങ്ങൾക്കുപോലും ഉടനടി വൈദ്യസഹായം നൽകുന്ന റെയിൽവേ എമർജൻസി മെഡിക്കൽ സെൻറർ കൊല്ലം റെയിൽവേ സ്റ്റേഷനിൽ യാഥാർഥ്യമാകുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സെൻറർ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ പ്രമുഖ റെയിൽവേ സ്റ്റേഷനുകളിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് കൊല്ലത്തും സെൻറർ അനുവദിച്ചത്. എൻ.എസ് സഹകരണ ആശുപത്രിയാണ് സൗജന്യമായി അത്യാധുനിക എമർജൻസി മെഡിക്കൽ സെൻറർ സ്റ്റേഷനിൽ സജ്ജീകരിച്ചത്. മൂന്ന് കിടക്കകളും അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളും ഒരു ആംബുലൻസ് യൂനിറ്റും വിദഗ്ധ പരിശീലനം നേടിയ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരും ഉൾപ്പെട്ടതാണിത്. യാത്രക്കാർക്ക് പൂർണമായും സൗജന്യമായി വൈദ്യസഹായവും മരുന്നുകളും 24 മണിക്കൂറും ലഭ്യമാക്കുന്ന സെൻറർ റെയിൽവേ സ്റ്റേഷനിലെ ഒന്നാംനമ്പർ പ്ലാറ്റ്ഫോമിലാണ്. എൻ.എസ് സഹകരണ ആശുപത്രി പ്രസിഡൻറ് പി. രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ മേയർ അഡ്വ. വി. രാജേന്ദ്രബാബു, എം. മുകേഷ് എം.എൽ.എ, റെയിൽവേ ഡിവിഷൻ മാനേജർ എസ്.എ. സിൻഹ, ഡിവിഷൻ കമേഴ്സ്യൽ മാനേജർ അജയ് കൗഷക് എന്നിവർ പെങ്കടുക്കും. ഡിേപ്ലാമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം കൊല്ലം: സംസ്ഥാന സർക്കാറിെൻറ സെൻറർ േഫാർ കണ്ടിന്യൂയിങ് എജുക്കേഷൻ കേരള ടി.കെ.എം കോളജ് ഒാഫ് ആർട്സ് ആൻഡ് സയൻസസിൽ ആരംഭിക്കുന്ന ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ്, ഫൈബർ ഒപ്റ്റിക്കൽസ് ആൻഡ് സി.സി.ടി.വി, ഇൻസ്ട്രുമെേൻറഷൻ ഫയർ ആൻഡ് സേഫ്റ്റി ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, സിവിൽ എൻജിനീയറിങ്, ലോജിസ്റ്റിക് ആൻഡ് ഷിപ്പിങ് മാനേജ്മെൻറ് എന്നീ പ്രഫഷനൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി /പ്ലസ്ടു ആണ് യോഗ്യത. കോഴ്സിെൻറ കാലാവധി ഒരുവർഷം. കോളജിലുള്ള കണ്ടിന്യൂയിങ് എജുക്കേഷൻ സെല്ലിൽ അപേക്ഷ ലഭിക്കും. എസ്.സി /എസ്.ടി, ബി.പി.എൽ, മറ്റ് പിന്നാക്കവിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ: 8606919314.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.