കൊല്ലം: പ്രളയദുരിത വാർത്താശേഖരണത്തിനിടെ മരിച്ച കെ.കെ. സജിയെയും ബിപിൻ ബാബുവിെനയും കൊല്ലം പ്രസ്ക്ലബ് അനുസ്മരിച്ചു. പ്രസിഡൻറ് ജയചന്ദ്രൻ ഇലങ്കത്തിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല ഇൻഫർമേഷൻ ഓഫിസർ സി. അജോയ്, എസ്. കണ്ണൻനായർ, സി. വിമൽകുമാർ, ആർ.പി. വിനോദ്, ഡി. ജയകൃഷ്ണൻ, എം.കെ. വിനോദ്കുമാർ, ജോൺ പി. തോമസ്, രാധാകൃഷ്ണൻ പട്ടാന്നൂർ, ഷില്ലർ സ്റ്റീഫൻ, രാജു ശ്രീധർ എന്നിവർ സംസാരിച്ചു. പ്രസ്ക്ലബ് സെക്രട്ടറി ജി. ബിജു സ്വാഗതവും വൈസ് പ്രസിഡൻറ് പി.ആർ. ദീപ്തി നന്ദിയും പറഞ്ഞു. സര്‍ക്കാര്‍ പരിപാടിയുടെ മറവില്‍ പാടം മണ്ണിട്ട് നികത്തി (ചിത്രം) പത്തനാപുരം: സര്‍ക്കാര്‍പരിപാടിയുടെ മറവില്‍ ഒരേക്കര്‍ പാടം മണ്ണിട്ട് നികത്തി. വന്‍കച്ചവടം ലക്ഷ്യമിട്ട് മഞ്ചള്ളൂര്‍ ഏലായാണ് കരഭൂമിയാക്കിയത്. ഇതോടെ കോടിക്കണക്കിന് രൂപക്ക് വയല്‍ മറിച്ചുവില്‍ക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. പത്തനാപുരം-കുന്നിക്കോട് പാതയില്‍ കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എയുടെ വീടിന് സമീപത്താണ് മഞ്ചള്ളൂര്‍ വയല്‍. ഏലായുടെ ഉടമ ഇത് കാലങ്ങളായി തരിശിട്ടിരിക്കുകയായിരുന്നു. അതിനിടെയാണ് സര്‍ക്കാറിെൻറയും ബ്ലോക്ക് പഞ്ചായത്തിെൻറയും രണ്ട് മേളകൾ ഇവിടെ നടത്താൻ തീരുമാനിച്ചത്. അതിെൻറ പേരില്‍ നൂറിലേറെ ലോഡ് മണ്ണിറക്കി ഏലാ നികത്തി മൈതാനമാക്കുകയായിരുന്നു. ആദിവാസിമേള ആരംഭിച്ചതിനിടെ നികത്തിയ വയലില്‍ പൂര്‍ണമായും വെള്ളം കയറി. തുടര്‍ന്ന് ലോഡ് കണക്കിന് മെറ്റൽ കൊണ്ടുവന്ന് നിരത്തി. മേള അവസാനിച്ച് ആറുമാസത്തിന് ശേഷം പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിെൻറ ബ്ലോക്ക് ഫെസ്റ്റ് കൂടി വയലില്‍ നടത്തിയിരുന്നു. ഒരു കാലത്ത് മലയോരമേഖലയിലെ വലിയ നെല്‍പാടങ്ങളിലൊന്നായിരുന്നു മഞ്ചള്ളൂര്‍ ഏലാ. ഭൂമാഫിയ കച്ചവടം ലക്ഷ്യമിട്ട് വയല്‍നികത്താന്‍ തുടങ്ങിയതോടെ സമീപത്തെ വീടുകളില്‍ ചെറിയ മഴയില്‍ പോലും വെള്ളം കയറുന്ന അവസ്ഥയാണ്. വയൽ മണ്ണിട്ട് നികത്തിയവര്‍ക്കെതിരെ റവന്യൂവകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. സമരം തീർക്കാർ നടപടിവേണം -വ്യാപാരികൾ കൊല്ലം: കേരളത്തിലെ വ്യാപാര-വ്യവസായമേഖലകളെ സ്തംഭനാവസ്ഥയിലാക്കുന്ന ലോറിസമരം അടിയന്തരമായി അവസാനിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജന.സെക്രട്ടറി രാജു അപ്സര. ലോറിസമരം തുടർന്നാൽ വ്യാപാര-വ്യവസായമേഖലയിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിനും അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.