കൊല്ലം: ഭാഭാ ആറ്റമിക് റിസർച് സെൻററിൽ സീനിയർ സയൻറിസ്റ്റ് ആയിരുന്ന ഡോ. എം. ബാലകൃഷ്ണെൻറ 40 വർഷത്തെ ഗവേഷണങ്ങളുടെ സംഗ്രഹമായ 'ലിവ്സ് സയൻസ്'എന്ന അഞ്ചു വാല്യങ്ങൾ അടങ്ങുന്ന പുസ്തകത്തിെൻറ പ്രകാശനം ഞായറാഴ്ച നടക്കും. രാവിലെ 10ന് കൊല്ലം എസ്.എൻ കോളജ് സെമിനാർ ഹാളിൽ െഎ.എസ്.ആർ.ഒ മുൻ ഡയറക്ടർ പ്രഫ. നമ്പി നാരായണൻ ചടങ്ങിെൻറ ഉദ്ഘാടനവും പ്രകാശനവും നിർവഹിക്കും. യുനെസ്കോ പ്രത്യേക ക്ഷണിതാവ് പ്രഫ. പി. വിവേകാനന്ദൻ പുസ്തകം ഏറ്റുവാങ്ങും. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ.ജി.കെ. ശശിധരൻ അധ്യക്ഷതവഹിക്കും. വർക്ഷോപ് 27 മുതൽ കൊല്ലം: ഹൈദരാബാദിൽ നടക്കുന്ന നാഷനൽ സൂപ്പർ കാർട്ടിങ് ചാമ്പ്യൻഷിപ്പിന് ഭാഗയായ വർക്ഷോപ് 27 മുതൽ 29 വരെ പാരിപ്പള്ളി യു.കെ.എഫ് കോളജിൽ നടക്കും. മോേട്ടാർ സ്പോർട്സ് രംഗത്തെ വിദഗ്ധ പരിശീലകർ ക്ലാസ് നയിക്കും. രാജ്യത്തെ 50 കോളജുകളിൽനിന്നുള്ള വിദ്യാർഥികൾ വർക്ഷോപ്പിൽ പെങ്കടുക്കുമെന്ന് സംഘാടകർ അറിയിച്ചു. നാടകാവതരണം കൊല്ലം: നാടകപ്രവർത്തകരുടെ സംഘടനയായ നാടക് ജില്ലയിലെ നാലുമേഖലകളിൽ 28,29 തീയതികളിൽ നാടകാവതരണത്തോടെ മെംബർഷിപ് വിതരണം സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ പത്തിന് അഞ്ചൽ മാർക്കറ്റ് ജങ്ഷനിലായിരിക്കും നാടകാവതരണങ്ങളുടെ തുടക്കം. അന്ന് ഉച്ചക്കുശേഷം കൊട്ടാരക്കര പ്രസ്ക്ലബിലും വൈകീട്ട് അഞ്ചിന് കടപ്പാക്കട ജവഹർ ബാലഭവനിലും നാടകാവതരണം നടക്കും. 29ന് രാവിലെ പാരിപ്പള്ളിയിലും നാടകം അവതരിപ്പിക്കുമെന്ന് നാടക് ജില്ല പ്രസിഡൻറ് പി.ജെ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി ഹരിഹരനുണ്ണി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.