attn Alapuzha ആലപ്പുഴ: മക്കളുടെ സംരക്ഷണത്തിന് മറ്റാരുമില്ലാത്ത ജീവനക്കാരിയെ സ്വന്തം ജില്ലയിൽ നിയമിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്ന ചേർത്തല കടക്കരപ്പള്ളി സ്വദേശി ടി. അജിതയെ ആലപ്പുഴ ജില്ലയിൽ നിയമിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദേശം നൽകിയത്. പരാതിക്കാരിയുടെ ഭർത്താവ് ആരോഗ്യവകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയിരിക്കെ 2014 ഫെബ്രുവരി ആറിന് മരിച്ചു. ആശ്രിതനിയമനമായി അജിതയെ ഒപ്റ്റോമെട്രിസ്റ്റായി ആരോഗ്യവകുപ്പിൽ നിയമിച്ചു. ആലപ്പുഴ ജില്ലയിൽ നിയമനം നൽകണമെന്ന് അപേക്ഷ നൽകിയെങ്കിലും കിട്ടിയില്ല. ആലപ്പുഴയിൽ ഒഴിവുള്ള തസ്തികയിൽ നിയമനം നൽകണമെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നെങ്കിലും കോടതി കേസുണ്ടായിരുന്നതിനാൽ സ്ഥലം മാറ്റം നടന്നില്ല. പരാതിക്കാരിയുടെ മൂത്തമകൾ പത്തിലും മകൻ ഏഴിലും പഠിക്കുകയാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. മക്കളുടെ സംരക്ഷണത്തിന് പരാതിക്കാരിയല്ലാതെ മറ്റാരുമില്ല. ദയനീയാവസ്ഥ സർക്കാർ പരിഗണിക്കണമെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.