കൊല്ലം: എ.ആർ ക്യാമ്പിന് സമീപത്തായി റെയിൽവേ പാളം മുറിച്ചുകടക്കാൻ അടിപ്പാത നിർമിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇവിടെ മേൽപ്പാലം വന്നതോടെയാണ് ലെവൽ ക്രോസ് ഇല്ലാതായത്. മേൽപ്പാലത്തിലൂടെ കാൽനടയാത്ര നിരോധിച്ചിട്ടുണ്ട്. പാളം മുറിച്ചു കടക്കേണ്ട സ്ഥലത്തെ ലെവൽ ക്രോസ് നീക്കംചെയ്ത് മതിൽ കെട്ടി തിരിച്ചു. വിദ്യാർഥികൾ അടക്കമുള്ള കാൽനട യാത്രികർ അപകടകരമായി പാളം മുറിച്ചുകടക്കേണ്ട സ്ഥിതിയാണ്. എസ്.എന്‍ കോളജ് ജങ്ഷനിലും എ.ആർ ക്യാമ്പിന് സമീപത്തും അടിപ്പാത സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് മുണ്ടക്കല്‍ റസിഡൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ നിവേദനം നൽകിയിരുന്നു. കാൽനടയാത്രക്ക് സൗകര്യമില്ലാതായതോടെ മുണ്ടയ്ക്കൽ പ്രദേശം ഒറ്റപ്പെട്ട നിലയിലായെന്നും ഭാരവാഹികൾ പറഞ്ഞു. ശ്രീജിത്ത് ബാബു, എസ്. സുരേഷ്ബാബു, ഗിരി, ഡോ. വിശ്വനാഥ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.