കൊട്ടിയം: കടലിെൻറ കലിയടങ്ങുന്നതും കാത്ത് തകർന്ന കൂടങ്ങൾക്ക് സമീപം വലകൾ വൃത്തിയാക്കുന്ന തിരക്കിലാണ് മുക്കത്തെ മൽസ്യത്തൊഴിലാളികൾ. എപ്പോൾ കടൽകയറ്റവും കാറ്റും ഉണ്ടായാലും മുക്കം തീരത്ത് മൽസ്യത്തൊഴിലാളി കൂടങ്ങൾ തകരുക പതിവാണ്. കൂടം തകർന്നാൽ ഇവർക്ക് ആനുകൂല്യങ്ങളും ലഭിക്കാറില്ല. മത്സ്യബന്ധനത്തിനായി കടലിൽ കൊണ്ടുപോകുന്ന ഉപകരണങ്ങൾ കൂടങ്ങളിലാണ് സൂക്ഷിക്കാറുള്ളത്. ഓഖിയുണ്ടായപ്പോഴും ഇവിടെ കൂടങ്ങൾ തകർന്നിരുന്നു. കഴിഞ്ഞതവണ ഇവിടെ കടൽകയറ്റത്തിൽപെട്ട് നിരവധി വലകളും മണ്ണിനടിയിലായിരുന്നു. ട്രോളിങ് നിരോധനകാലത്ത് കടലിൽപോയി കടങ്ങൾ വീട്ടാമെന്നാണ് ഇവിടുത്തെ മൽസ്യതൊഴിലാളികൾ കരുതിയിരുന്നത്. എന്നാൽ ഇക്കുറി നിരോധന കാലത്ത് കടൽ പ്രക്ഷുബ്ദമായതിനാൽ പ്രതീക്ഷകളാകെ തെറ്റി. കടൽ സാധാരണ നിലയിലാകുമ്പോൾ കടലിൽ പോകുന്നതിനായുള്ള ഒരുക്കത്തിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.