കുണ്ടറ: ലോകകപ്പ് ഫുട്ബാൾ പ്രവചന മത്സരത്തിൽ വിജയിച്ച കുട്ടികളിൽനിന്ന് നറുക്കെടുപ്പിലൂടെ ബംമ്പർ വിജയിയായ വിദ്യാർഥിക്ക് സമ്മാനം നൽകി. ഇളമ്പള്ളൂർ എസ്.എൻ.എസ്.എം ഹയർ സെക്കൻഡറി സ്കൂളും കുണ്ടറ ചിന്നൂസ് ഫാഷൻ ജ്വല്ലേഴ്സും ചേർന്ന് സംഘടിപ്പിച്ച മത്സരത്തിലെ വിജയികൾക്കാണ് സമ്മാനങ്ങൾ നൽകിയത്. സമ്മാനങ്ങൾ ചിന്നൂസ് ഫാഷൻ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ഒ. അബ്ദുൽ മുത്തലിഫ് സമ്മാനിച്ചു. പ്രിൻസിപ്പൽ ബി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ രാജേഷ്, സ്റ്റാഫ് സെക്രട്ടറി സന്തോഷ് എന്നിവർ സംസാരിച്ചു. സെമിനാർ നടത്തി കുണ്ടറ: ചെറുമൂട് ഗ്രന്ഥകൈരളി വായനശാലയുടെ ആഭിമുഖ്യത്തിൽ ഉത്തരവാദ ടൂറിസം സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡൻറ് എൽ.അനിൽ ഉദ്ഘാടനം ചെയ്തു. വാർഡംഗം ഷീന ലോപ്പസ് അധ്യക്ഷത വഹിച്ചു. പ്രാദേശിക ടൂറിസം സാധ്യതകളെ കുറിച്ച് ശിവൻ വേളിക്കാട്, ആർ. രാധാകൃഷ്ണപിള്ള, ടി. യേശുദാസൻ, വി. ശിവരാമൻ, അബ്ദുൽ റഷീദ്, പ്രസന്നപിള്ള, കെ. ചന്ദ്രമോഹനൻ പിള്ള, കെ. സുരേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.